ഫുട്‌ബോൾ അസ്സോസിയേഷൻ കപ്പിന്റെ സംപ്രേഷണ വേളയിൽ ബി ബി സിയിൽ മുഴങ്ങിക്കേട്ടത് ഉച്ഛത്തിലുള്ള ലൈംഗികാസ്വാദന ശബ്ദങ്ങൾ

0

ഫുട്‌ബോൾ അസ്സോസിയേഷൻ കപ്പിന്റെ സംപ്രേഷണ വേളയിൽ ബി ബി സിയിൽ മുഴങ്ങിക്കേട്ടത് ഉച്ഛത്തിലുള്ള ലൈംഗികാസ്വാദന ശബ്ദങ്ങൾ. അവതാരകനായ ഗാരി ലിനേക്കറും സഹ അവതാരകരും അത് കേട്ട് വിളറി വെളുത്തു.

ലിവർപൂളിന്റെ മത്സരത്തിന്റെ സംപ്രേഷണം തുടങ്ങി അധികം വൈകാതെയായിരുന്നു ഉന്മാദത്തിൽ ആറാടുന്ന തരത്തിലുള്ള സീത്കാരങ്ങൾ ഉയർന്ന് കേട്ടത്. ഇത് അവതാരകരെ ആശയക്കുഴപ്പത്തിലാക്കി.ഇടക്ക് സംപ്രേഷണം നിറുത്തി, ജർഗൻ ക്ലോപ്പുമായുള്ള അഭിമുഖത്തിനായി അവതാരകർ പോയി. തിരികെ വന്ന് മത്സരത്തിന്റെ സംപ്രേഷണം തുടങ്ങിയപ്പോൾ വീണ്ടും സീത്ക്കാരം. ഏതാണ്ട് പത്ത് മിനിറ്റോളം അത് തുടർന്നു.

പിന്നീടാണ് ഒരു പ്രാങ്ക്സ്റ്റർ താനാണ് അത് ചെയ്തതെന്ന് പറഞ്ഞ് രംഗത്തെത്തിയത്. ആ പ്രാങ്ക് വളരെ രസകരമായി അനുഭവപ്പെട്ടു എന്ന് പറഞ്ഞ ലാരി ലിനേക്കർ പക്ഷെ അതിന്റെ പേരിൽ ബി ബി സി ക്ഷമാപണം നടത്തിയത് എന്തിനാണെന്ന് അറിയില്ല എന്നും പറഞ്ഞു. ഈ ശബ്ദം തുടരുന്ന മുഴുവൻ സമയവും ഒരു ചെറു ചിരിയോടെ ഗാരി ലിനേക്കർ അത് ആസ്വദിച്ചിരിക്കുകയായിരുന്നു. ഇടയ്ക്ക് തന്റെ സഹ അവതാരകനോട് ആ ശബ്ദം നിർത്താൻ തമാശയായി ആവശ്യപ്പെടുകയും ചെയ്തു.

മത്സരത്തിനു ശേഷം അല്പ സമയം കഴിഞ്ഞാണ് ഇതിനു പുറകിലുള്ളത് ആരാണെന്ന് കണ്ടെത്തിയതായി ലിനേക്കർ ട്വീറ്റ് ചെയ്തത്. രസകരമായ ഒരു അട്ടിമറിയായിരുന്നു അവിടെ നടന്നതെന്നാണ് ലിനേക്കർ എഴുതിയത്. ഒരു സീരിയൽ പിച്ച് ഇൻവേഡർ ആയ ഡാനിയൽ ജാർവിസ് താനാണ് ആ ശബ്ദത്തിനു പുറകിലെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. അതിനു ശേഷം സ്റ്റേഡിയത്തിലെ ബി ബി സി സ്റ്റുഡിയോക്ക് പുറകിൽ അയാൾ നിൽബക്കുന്ന ഒരു ഹ്രസ്വ വീഡിയോയും പുറത്തു വന്നു. അവതാരകർ ഇരുന്ന സീറ്റിനു പുറകിൽ മൊബൈൽ ഫോൺ ഒളിപ്പിച്ചു വയ്ക്കുകയായിരുന്നു. രതിമൂർച്ഛയുടെ ശബ്ദമായിരുന്നു അതിൽ റിങ് ടോൺ ആയി വച്ചിരുന്നത്.

വീട്ടിലിരുന്ന ടെലിവിഷനിൽ മത്സരം വീക്ഷിക്കുന്ന ഡാനിയൽ ഇടക്കിടെ ഫോൺ വിളിക്കുന്നതും മറ്റൊരു വീഡിയോയിൽ കാണാം. ഡാനിയലിന്റെ തന്നെ ലൈവ് സ്ട്രീം യൂട്യൂബ് ചാനലിലാണ് ഇത് വന്നത്.

Leave a Reply