സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് മാംസഭക്ഷണം വിളമ്പുന്നുണ്ടെങ്കിൽ ആവശ്യമായ കോഴിയിറച്ചി സൗജന്യമായി നൽകാൻ തയ്യാറെന്നു പൗൾട്രി ഫാർമേഴ്‌സ് ട്രേഡേഴ്‌സ് സമിതി സംസ്ഥാന ഭാരവാഹികൾ

0

അടുത്ത സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് മാംസഭക്ഷണം വിളമ്പുന്നുണ്ടെങ്കിൽ ആവശ്യമായ കോഴിയിറച്ചി സൗജന്യമായി നൽകാൻ തയ്യാറെന്നു പൗൾട്രി ഫാർമേഴ്‌സ് ട്രേഡേഴ്‌സ് സമിതി സംസ്ഥാന ഭാരവാഹികൾ അറിയിച്ചു. സംസ്ഥാനത്ത് എവിടെ കലോത്സവം നടന്നാലും ഇറച്ചി എത്തിക്കാൻ സന്നദ്ധമാണെന്ന് സംസ്ഥാന പ്രസിഡന്റ് ബിന്നി ഇമ്മട്ടി, സെക്രട്ടറി ടി.എസ്. പ്രമോദ് എന്നിവർ പറഞ്ഞു.

അടുത്ത വർഷത്തെ കലോത്സവം മുതൽ നോൺ വെജ് വിഭവങ്ങൾ ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചിരുന്നു. ‘പണ്ടു മുതൽ തുടരുന്ന കീഴ്‌വഴക്കമാണ് വെജിറ്റേറിയൻ. എന്തായാലും അടുത്ത വർഷം വെജിറ്റേറിയനും നോൺവെജിറ്റേറിയനും ഉണ്ടാകും.

കായിക മേളയ്ക്ക് വെജിറ്റേറിയനും നോൺ വെജിറ്റേറിയൻ ഭക്ഷണവും കൊടുക്കുന്നുണ്ട്. സർക്കാരിനെ സംബന്ധിച്ച് ഇതിനു പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും മന്ത്രി പറഞ്ഞിരുന്നു.

Leave a Reply