ബസിൽ വച്ച് സ്‌കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

0

ബസിൽ വച്ച് സ്‌കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. ബാലുശ്ശേരി എരമംഗലം ഓർക്കാട്ടുമീത്തൽ ബാബു എന്ന മധു (49) വിനെയാണ് കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. വട്ടോളിയിൽ ടയർ കട നടത്തുന്നയാളാണ് മധു. പൊലീസ് അന്വേഷണമാരംഭിച്ചതോടെ ഒളിവിൽ പോയി. മഞ്ചേരിയിൽ വച്ചാണ് ഇയാളെ പിടികൂടിയത്. കൊടുവള്ളി ഇൻസ്പെക്ടർ പി ചന്ദ്രമോഹന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Leave a Reply