പുതുവത്സരം: കുടിച്ചു തീര്‍ത്തത്‌ 107 കോടിയുടെ മദ്യം

0


തിരുവനന്തപുരം: പുതുവത്സരാഘോഷത്തിനായി കേരളം വാങ്ങിക്കൂട്ടിയത്‌ 107.14 കോടി രൂപയുടെ മദ്യം. കഴിഞ്ഞതവണ 95.67 കോടിയുടെ മദ്യം വിറ്റ സ്‌ഥാനത്താണിത്‌.
31-ന്‌ സംസ്‌ഥാനത്തെ എല്ലാ ഔട്ട്‌ലെറ്റുകളിലും പത്ത്‌ ലക്ഷം രൂപയ്‌ക്കു മുകളില്‍ മദ്യം വിറ്റു. തിരുവനന്തപുരം പവര്‍ ഹൗസ്‌ റോഡിലെ ഔട്ട്‌ലെറ്റിലാണ്‌ ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത്‌. 1.12 കോടി. കൊല്ലം ആശ്രമം ഔട്ട്‌ലെറ്റില്‍ 96.59 ലക്ഷം രൂപയുടെ മദ്യം പുതുവര്‍ഷത്തലേന്ന്‌ വിറ്റു.
കാസര്‍കോഡ്‌ ബട്ടത്തൂരിലാണ്‌ ഏറ്റവും കുറവ്‌ വില്‍പ്പന. 10.36 ലക്ഷം രൂപയുടെ മദ്യമാണ്‌ ഇവിടെ നിന്നു വിറ്റത്‌. ഏറ്റവും കൂടുതല്‍ വിറ്റഴിച്ചതും റമ്മാണ്‌.

LEAVE A REPLY

Please enter your comment!
Please enter your name here