മുംബൈയിലുള്ള ഒരാൾ ബെംഗളൂരുവിലുള്ള കടയിൽ നിന്ന് ബിരിയാണി ഓർഡർ ചെയ്താൽ എങ്ങനെയുണ്ടാകും?

0

മുംബൈയിലുള്ള ഒരാൾ ബെംഗളൂരുവിലുള്ള കടയിൽ നിന്ന് ബിരിയാണി ഓർഡർ ചെയ്താൽ എങ്ങനെയുണ്ടാകും? അതും അബദ്ധത്തിൽ. അങ്ങനെയൊരു അബദ്ധമാണ് സുബി എന്ന പേരിലുള്ള ട്വിറ്റർ യൂസർക്ക് സംഭവിച്ചത്. മദ്യപിച്ച് അബോധാവാസ്ഥയിൽ നിൽക്കുമ്പോഴാണ് സുബി ഭക്ഷണം ഓർഡർ ചെയ്തത്. എന്നാൽ താൻ ഓർഡർ ചെയ്തത് ബെംഗളൂരുവിലുള്ള ഹോട്ടലിലെ ബിരിയാണിയാണെന്ന് സുബി കരുതിയില്ല.

എന്നാൽ ഈ ഓർഡർ സൊമാറ്റോ തള്ളിക്കളഞ്ഞില്ല. ബെംഗളൂരുവിലെ മേഘന ഫുഡ്സ് റെസ്റ്റോറന്റിൽ നിന്നുള്ള ബിരിയാണി അവർ മുംബൈയിൽ എത്തിച്ചുകൊടുത്തു. പക്ഷേ ഒരു ബിരിയാണിക്ക് 2500 രൂപ ആയി എന്നു മാത്രം!

ജനുവരി 21-ന് ഇതുമായി ബന്ധപ്പെട്ട ഒരു ട്വീറ്റ് സുബി ട്വിറ്ററിൽ പങ്കുവെച്ചതോടെയാണ് സംഭവം എല്ലാവരും അറിഞ്ഞത്. ബെംഗളൂരുവിൽ നിന്ന് 2500 രൂപയുടെ ബിരിയാണി ഓർഡർ ചെയ്യാൻ താൻ മദ്യലഹരിയിൽ ആയിരുന്നോ? എന്നാണ് സുബി ട്വീറ്റ് ചെയ്തത്. ഓർഡറിന്റെ ഒരു സ്‌ക്രീൻ ഷോട്ടും ഇതോടൊപ്പമുണ്ട്.

ഇതിന് നിരവധി കമന്റുകൾ ലഭിച്ചു. ഓർഡർ നിങ്ങളുടെ വീട്ടിൽ എത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമെന്നും അനുഭവത്തെ കുറിച്ച് തങ്ങളെ അറിയിക്കൂവെന്നും സൊമാറ്റോ പ്രതികരിച്ചു.

Leave a Reply