സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സ്റ്റെനോ, ഹെഡ് കോൺസ്റ്റബിൾ മിനിസ്റ്റീരിയൽ തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

0

സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സ്റ്റെനോ (143 ഒഴിവ്), ഹെഡ് കോൺസ്റ്റബിൾ മിനിസ്റ്റീരിയൽ (1315 ഒഴിവ്) തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനം www.crpf.gov.inൽ. ജനുവരി നാലു മുതൽ 25വരെ അപേക്ഷിക്കാം. പുരുഷന്മാർക്കും വനിതകൾക്കും അവസരമുണ്ട്. ശമ്പളം: എ.എസ്.ഐ സ്റ്റെനോ (29,200 -92,300 രൂപ). ഹെഡ് കോൺസ്റ്റബിൾ (25,500 -81,100).

യോഗ്യത: പ്ലസ് ടു. പ്രായം: 18-25. നിയമാനുസൃത ഇളവുണ്ട്. ശാരീരിക ക്ഷമതയുണ്ടാകണം. അപേക്ഷ ഫീസ് 100 രൂപ. വനിതകൾ, വിമുക്ത ഭടന്മാർ, എസ്.സി, എസ്.ടി വിഭാഗക്കാർക്ക് ഫീസില്ല. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, സ്കിൽ ടെസ്റ്റ്, ശാരീരികക്ഷമത തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. കേരളത്തിൽ ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്. പരീക്ഷയുടെ വിശദാംശങ്ങൾ വിജ്ഞാപനത്തിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here