കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഹൈകോടതികളിലേക്ക് നിയമിതരായ ജഡ്ജിമാരിൽ പിന്നാക്ക സമുദായങ്ങളിൽനിന്നുള്ളവർ 15 ശതമാനം മാത്രമെന്ന് സർക്കാർ

0

ന്യൂഡൽഹി: കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഹൈകോടതികളിലേക്ക് നിയമിതരായ ജഡ്ജിമാരിൽ പിന്നാക്ക സമുദായങ്ങളിൽനിന്നുള്ളവർ 15 ശതമാനം മാത്രമെന്ന് സർക്കാർ. നിയമ വകുപ്പ് പാർലമെന്‍ററി സമിതിക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മൂന്നു പതിറ്റാണ്ടിന് ശേഷവും ജഡ്ജിമാരുടെ നിയമനത്തിൽ സമൂഹത്തിലെ എല്ലാ വിഭാഗക്കാരെയും ഉൾക്കൊള്ളാനായിട്ടില്ല.

സു​പ്രീം​കോ​ട​തി​യി​ലെ​യും ഹൈ​കോ​ട​തി​ക​ളി​ലെ​യും ജ​ഡ്ജി​മാ​രെ നി​യ​മി​ക്കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന​ത് കൊ​ളീ​ജി​യ​മാ​ണ്. അ​തി​നാ​ൽ പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ, മ​റ്റു പി​ന്നാ​ക്ക, ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ, സ്ത്രീ​ക​ൾ എ​ന്നി​വ​രി​ൽ​നി​ന്നു​ള്ള യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ പേ​രു​ക​ൾ ശി​പാ​ർ​ശ ചെ​യ്യേ​ണ്ട പ്രാ​ഥ​മി​ക ഉ​ത്ത​ര​വാ​ദി​ത്തം കൊ​ളീ​ജി​യ​ത്തി​നാ​ണെ​ന്നും വ​കു​പ്പ് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞു. 2018 മു​ത​ൽ 2022 ഡി​സം​ബ​ർ 19 വ​രെ ഹൈ​കോ​ട​തി​ക​ളി​ൽ 537 ജ​ഡ്ജി​മാ​രെ നി​യ​മി​ച്ചു. ഇ​തി​ൽ 1.3 ശ​ത​മാ​നം പ​ട്ടി​ക​വ​ർ​ഗ​ക്കാ​രും 2.8 ശ​ത​മാ​നം പ​ട്ടി​ക​ജാ​തി​ക്കാ​രും 11 ശ​ത​മാ​നം ഒ.​ബി.​സി​ക്കാ​രും 2.6 ശ​ത​മാ​നം ന്യൂ​ന​പ​ക്ഷ സ​മു​ദാ​യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രു​മാ​ണ്

LEAVE A REPLY

Please enter your comment!
Please enter your name here