പത്തനംതിട്ടയിൽ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം

0

പത്തനംതിട്ട: പത്തനംതിട്ട കൈപ്പത്തൂരിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ചു അപകടം. നിരവധി പേർക്ക് പരിക്കേറ്റു. ഇതിൽ 4 പേരുടെ പരിക്ക് ഗുരുതരമാണ്പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.. കോൺഗ്രീറ്റ് മിക്സ്ചർ ലോറിയും പത്തനംതിട്ടയിൽ നിന്ന് അടൂരിലേക്ക് പോകുകയായിരുന്ന ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

മുപ്പതിലേറെ യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. റോഡിലേക്ക് മറിഞ്ഞു കിടക്കുന്ന വാഹനങ്ങള്‍ നീക്കം ചെയ്യുന്ന നടപടികള്‍ തുടരുകയാണ്.

Leave a Reply