മറയൂര്‍ -മൂന്നാര്‍ റോഡില്‍ ഒറ്റയാന്റെ ആക്രമണത്തില്‍നിന്നും യുവാവു രക്ഷപ്പെട്ടതു തലനാരിഴയ്‌ക്ക്‌

0

മറയൂര്‍ -മൂന്നാര്‍ റോഡില്‍ ഒറ്റയാന്റെ ആക്രമണത്തില്‍നിന്നും യുവാവു രക്ഷപ്പെട്ടതു തലനാരിഴയ്‌ക്ക്‌ . കാറിന്റെ ഡോറില്‍ കുത്തിയെങ്കിലും അപകടത്തില്‍നിന്നും കഷ്‌ടി രക്ഷപ്പെടാനായി. കാന്തല്ലൂര്‍ പയസ്‌നഗറില്‍ കളത്തില്‍ വീട്ടില്‍ സജീഷി (45) ന്റെ കാറിലാണ്‌ കാട്ടാന കുത്തിയത്‌. സ്‌റ്റീയറിംഗ്‌ വശത്തുള്ള ഡോറിനു കുത്തിയപ്പോള്‍ വെട്ടിച്ചെടുത്താണു രക്ഷപ്പെട്ടത്‌. അടിമാലി പോയി തിരിച്ചു വരുകയായിരുന്നു സജീഷ.്‌ രാത്രി എട്ടരയോടെ തലയാര്‍ ഭാഗത്തു വരുമ്പോള്‍ മുന്‍പില്‍ പിക്കപ്പ്‌ ജീപ്പ്‌ നിന്നിരുന്നു. സൈഡ്‌ കിട്ടാതെ കാര്‍ നിര്‍ത്തി പെട്ടെന്നു പിക്കപ്പ്‌ ജീപ്പ്‌ എടുത്തപ്പോള്‍ അപ്രതീക്ഷിതമായി എത്തിയ ഒറ്റയാന്‍ കാറിന്റെ ഡോറില്‍ കുത്തുകയായിരുന്നു. പെട്ടെന്നു കാര്‍ എടുത്താണു രക്ഷപ്പെട്ടത്‌. തുടര്‍ന്നു കടുക്‌മുടി തലയാറില്‍ എത്തിയ ഒറ്റയാന്‍ രാത്രി മുഴുവനും ലയങ്ങളില്‍ തമ്പടിച്ചു. ഇതു തൊഴിലാളികളെ ഏറെ ഭീതിയിലാഴ്‌ത്തി.
മറയൂര്‍-മൂന്നാര്‍ റോഡില്‍ പടയപ്പയ്‌ക്കു പുറമേ മറ്റൊരു ഒറ്റയാന്‍ സ്‌ഥിരമായി കാണപ്പെടുന്നതും എസ്‌റ്റേറ്റ്‌ മേഖലയില്‍ ചുറ്റിക്കറങ്ങുന്നതും പതിവാണ്‌.

Leave a Reply