തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽവെച്ച് ആംബുലൻസ് ഡ്രൈവറുടെ കൈ വിരൽ യുവാവ് കടിച്ചു മുറിവേൽപ്പിച്ചു

0

തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽവെച്ച് ആംബുലൻസ് ഡ്രൈവറുടെ കൈ വിരൽ യുവാവ് കടിച്ചു മുറിവേൽപ്പിച്ചു. പരിക്കേറ്റ ആംബുലൻസ് ഡ്രൈവർ ഹാഷിഫ് അലിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലപ്പളി സ്വദേശി കറുപ്പത്ത് വീട്ടിൽ നിവിൻ (30) ആണ് പ്രതി.

രാത്രി ഒമ്പതേകാലോടെയാണ് സംഭവം നടന്നത്. ലഹരിക്കടിപ്പെട്ട് യുവാവ് പരാക്രമം കാണിക്കുന്നു എന്ന വിവരത്തെ തുടർന്നാണ് ആക്ട്‌സ് ആംബുലൻസ് ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിയത്.

സ്റ്റേഷനിലെത്തി വനിതാ എസ്‌ഐയെ അടക്കം പുലഭ്യം പറയുകയായിരുന്നു നവീൻ. ആംബുലൻസിൽ കയറ്റുന്നതിനിടെയാണ് ഇയാൾ ആക്ടസ് ആംബുലൻസ് ഡ്രൈവറുടെ കൈ വിരൽ കടിച്ചു മുറിച്ചത്. യുവാവിനെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Leave a Reply