വൈദികന്റെ ബൈക്ക് മോഷ്ടിച്ച കേസിൽ രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ

0

വൈദികന്റെ ബൈക്ക് മോഷ്ടിച്ച കേസിൽ രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ. എറണാകുളം ഇടപ്പള്ളിയിൽ തിരുനിലത്ത് വീട്ടിൽ ആദിത്യൻ (അയ്യപ്പൻ20), കളമശേരി വട്ടേകുന്നിൽ സാദിഖ് (കുഞ്ഞൻ 18) എന്നിവരാണ് പിടിയിലായത്. നിരവധി മോഷണ കേസുകളിൽ പ്രതികളാണിവർ.

കഴിഞ്ഞ ഞായറാഴ്ച രാവിലെ ചേപ്പാട് കത്തോലിക്ക പള്ളി സെമിത്തേരിയുടെ മുന്നിൽ വച്ചിരുന്ന പള്ളി വികാരി ഫാദർ ജെയിംസിന്റെ ബൈക്കാണ് ഇവർ മോഷ്ടിച്ചത്. എറണാകുളത്തു നിന്നും സാഹസികമായാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞദിവസം കൊല്ലത്തു നിന്നും മറ്റൊരു ബൈക്കും ഇവർ മോഷ്ടിച്ചിരുന്നു. പിന്നീട് എറണാകുളത്തേക്ക് സംഘം കടക്കുകയായിരുന്നു

Leave a Reply