വടകര അഴിയൂരിൽ വിദേശ വനിതക്ക് തെരുവ് നായയുടെ കടിയേറ്റു

0

വടകര അഴിയൂരിൽ വിദേശ വനിതക്ക് തെരുവ് നായയുടെ കടിയേറ്റു. അഴിയൂരിലെ ഗ്രീൻസ് ആയുർവേദ ഹോസ്പിറ്റലിൽ ചികിത്സയ്‌ക്കെത്തിയ റഷ്യൻ യുവതിക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ഗ്രീൻസ് ആയുർവേദിക്‌സിൽ ചികിത്സയ്‌ക്കെത്തിയ റഷ്യക്കാരി ഏക ത്രീന(40) ക്കാണ് സാരമായി പരിക്കേറ്റത്.

ഇവരെ മാഹി ഗവ: ആശുപത്രിയിലും പിന്നീട് തലശ്ശേരി ഗവ: ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അഴിയൂരിലെ കടലോരത്തെ മണൽ പരപ്പിലൂടെ നടക്കുമ്പോഴാണ് നായയുടെ ആക്രമണത്തിനിരയായത്. നിരന്തരം തെരുവു നായ ആക്രമണങ്ങൾ പ്രദേശത്തുനിന്ന് റിപ്പോർട്ട് ചെയ്യുന്നതായി നാട്ടുകാർ ആരോപിക്കുന്നു

Leave a Reply