കാക്കനാട് ഇടച്ചിറയില്‍ സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി മര്‍ദ്ദിച്ചു

0

കാക്കനാട് ഇടച്ചിറയില്‍ സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി മര്‍ദ്ദിച്ചു. സെക്യൂരിറ്റി ജീവനക്കാരനായ അജീഷിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരായ അഞ്ചുപേരെ ഇന്‍ഫോപാര്‍ക്ക് പൊലീസ് അറസ്റ്റ് ചെയ്തു.

26ന് പുലര്‍ച്ചെയാണ് സംഭവം. ഫ്‌ലാറ്റിന് മുന്നില്‍ വച്ച് അഞ്ചുപേര്‍ ചേര്‍ന്ന് യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. വാക്ക് തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.

രണ്ടാഴ്ച മുന്‍പ് മറ്റൊരു ഫ്‌ലാറ്റില്‍ വച്ച് ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരെ കയറ്റാന്‍ സമ്മതിക്കാതിരുന്നതാണ് പ്രകോപനത്തിന് കാരണം. ഇതുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അജീഷിനെ അടക്കം സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. തുടര്‍ന്ന് അജീഷിനെ സെക്യൂരിറ്റി ഏജന്‍സി മറ്റൊരു ഫ്‌ലാറ്റിലേക്ക് മാറ്റി. 

ജോലി ചെയ്യുന്ന ഫ്‌ലാറ്റ് അന്വേഷിച്ച് കണ്ടെത്തിയാണ് സംഘം അജീഷിനെ മര്‍ദ്ദിച്ചത്. പുലര്‍ച്ചെയാണ് സംഘം ചേര്‍ന്ന് അജീഷിനെ മര്‍ദ്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Leave a Reply