കരിപ്പൂർ വിമാനത്തവളം വഴി മലാശയത്തിൽ ഒളിപ്പിച്ചു സ്വർണം കടത്താൻശ്രമിച്ച സമീറിന് സ്വർണക്കടത്ത് മാഫിയ ഓഫർ ചെയ്തത് 70,000

0

കരിപ്പൂർ വിമാനത്തവളം വഴി മലാശയത്തിൽ ഒളിപ്പിച്ചു സ്വർണം കടത്താൻശ്രമിച്ച സമീറിന് സ്വർണക്കടത്ത് മാഫിയ ഓഫർ ചെയ്തത് 70,000. സഹയാത്രികനായ ഫയാസിനും സമാനമായ കടത്തിന് നൽകിയത് 50000 രൂപയും. സ്വർണത്തിന്റെ തൂക്കത്തിനനുസരിച്ചാണു തങ്ങൾക്കു കാരിയർചാർജ് വാഗ്ദാനം നൽകിയതെന്നും ഇരുവരും പറഞ്ഞു. ഇന്നലെ രാത്രിയാണ് കരിപ്പൂർ വിമാനത്താവളം വഴി മലാശയത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഏകദേശം ഒരു കോടി രൂപ വില മതിക്കുന്ന 2.089 കിലോഗ്രാം സ്വർണ മിശ്രിതവുമായി രണ്ടുപേരെ കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടിയത്.

എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ ദോഹയിൽ നിന്നും വന്ന വടകര വില്ല്യപള്ളി സ്വദേശികളായ താഴെമഠത്തിൽ സമീരിൽനിന്നും (33) കുയ്യാലിൽ ഫയാസിൽ നിന്നും (24) യഥാക്രമം 1254 ഗ്രാമും 835 ഗ്രാമും തൂക്കം വരുന്ന നാലുക്യാപ്സുൾ സ്വർണം വീതമാണ് പിടികൂടിയത്. കള്ളക്കടത്തു സംഘം സമീറിന് 70000 രൂപയും ഫയാസിന് 50000 രൂപയുമാണ് ആണ് പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നത്.

ഇതുമായി ബന്ധപ്പെട്ട് സ്വർണമിശ്രിതം വേർതിരിച്ചെടുത്ത ശേഷം കസ്റ്റംസ് സമഗ്ര അന്യോഷണം നടത്തും.തുടർച്ചയായി രണ്ടാമത്തെ ദിവസമാണ് കസ്റ്റീസ് കരിപ്പൂരിൽ സ്വർണം പിടികൂടുന്നത്. ഇന്നലെ രാവിലെ മസ്‌കറ്റിൽ നിന്നും വന്ന യാത്രക്കാരനിൽനിന്നും 850 ഗ്രാം സ്വർണ്ണമിശ്രിതം പിടികൂടിയിരുന്നു. അതേ സമയം ഇന്നലെ മസ്‌കറ്റിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ കോഴിക്കോട് സ്വദേശി മുഹമ്മദ് ഷാഫിൽ എന്ന യാത്രക്കാരനിൽ നിന്നും 850 ഗ്രാം തൂക്കം വരുന്ന സ്വർണമിശ്രിതം അടങ്ങിയ മൂന്ന് കാപ്സ്യൂൾ പിടികൂടിയിരുന്നു. ഇയാളും മലാശയത്തിൽ ഒളിപ്പിച്ച നിലയിൽആയിരുന്നു കണ്ടെത്തിയത്. സ്വർണം വേർതിരിച്ചെടുക്കുന്ന പ്രവർത്തികളും കൂടുതൽ അന്വേഷണവും നടന്നു വരുന്നു.

സമാനമായി മലാശയത്തിൽ സ്വർണം കടത്താൻ ശ്രമിച്ച നിരവധി പേരാണ് അടുത്തിടെ കരിപ്പൂരിൽ പിടിയിലായത്. ഉന്നലെ 63ലക്ഷം രൂപയുടെ സ്വർണം ജിദ്ദയിൽ നിന്നും കരിപ്പൂരിലെത്തിയ 32കാരൻ കസ്റ്റംസിൻെ വെട്ടിച്ച് പുറത്തുകടന്നിരുന്നു. തുടർന്നുപൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വിമാനത്തവളത്തിന് പുറത്തുവെച്ച് പിടിയിലാവുകയും ചെയ്തു. കരുവാരകുണ്ട് സ്വദേശി മുനീഷ് (32) ആണ് സ്വർണവുമായി പിടിയിലായത്.

1.162 കിലോഗ്രാം 24 ക്യാരറ്റ് സ്വർണം സഹിതം എയർപോർട്ടിന് പുറത്ത് വച്ചാണ് ഇയാളെ പൊലീസ പിടികൂടിയത്. സ്വർണം മിശ്രിത രൂപത്തിലാക്കി നാല് കാപ്‌സ്യൂളുകളാക്കി മലാശയത്തിൽ ഒളിപ്പിച്ച് കടത്താനാണ് ഇയാൾ ശ്രമിച്ചത്. ജിദ്ദയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്‌പ്രസ്സ് വിമാനത്തിലാണ് ഇയാൾ കാലികറ്റ് എയർപോർട്ടിലിറങ്ങിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 8 മണിക്ക് വിമാനത്താവളത്തിന് പുറത്തിറങ്ങിയ മുനീഷിനെ, മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ചോദ്യം ചെയ്യലിൽ പക്ഷേ ഇയാൾ തന്റെ പക്കൽ സ്വർണ്ണമുണ്ടെന്ന കാര്യം നിഷേധിച്ചുകൊണ്ടിരുന്നു. തുടർന്ന് ഇയാളുടെ ലഗ്ഗേജ് ബോക്‌സുകൾ ഓപ്പൺ ചെയ്തു വിശദമായി പരിശോധിച്ചിട്ടും സ്വർണം കണ്ടെത്താനായില്ല. തുടർന്ന് ഇയാളെ വിശദമായ വൈദ്യ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. എക്‌സറെ പരിശോധനയിലാണ് വയറിനകത്ത് 4 കാപ്‌സ്യൂളുകൾ ദൃശ്യമായത്

LEAVE A REPLY

Please enter your comment!
Please enter your name here