കരിപ്പൂർ വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണവുമായി യാത്രികൻ പിടിയിൽ

0

കരിപ്പൂർ വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണവുമായി യാത്രികൻ പിടിയിൽ. ഷാർജയിൽനിന്ന് എത്തിയ മഞ്ചേരി സ്വദേശി താഹിറാണ് (28) വിമാനത്താവള പരിസരത്ത് പൊലീസിന്റെ പിടിയിലായത്. 1.018 കിലോ സ്വർണം മിശ്രിതരൂപത്തിലാക്കി നാല് കാപ്സ്യൂളിലായി ഒളിപ്പിച്ചു കടത്താനാണ് ശ്രമിച്ചത്.

ആഭ്യന്തര വിപണിയിൽ 54 ലക്ഷം രൂപ വില വരുമെന്ന് പൊലീസ് പറഞ്ഞു. കസ്റ്റംസ് പരിശോധനക്കുശേഷം പുറത്തിറങ്ങിയ താഹിർ ബന്ധുക്കളോടൊപ്പം കാറിൽ കയറി പുറത്തേക്ക് പോകുംവഴി സീറോ പോയന്റിലാണ് കസ്റ്റഡിയിലെടുത്തത്

LEAVE A REPLY

Please enter your comment!
Please enter your name here