നിദ ഫാത്തിമയുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി

0


കൊച്ചി: നാഗ്പൂരിൽ മരിച്ച സൈക്കിൾ പോളോ താരം നിദ ഫാത്തിമയുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു. നിദയുടെ പിതാവ് ഷിഹാബുദീനും സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് മേഴ്‌സി കുട്ടനും അമ്പലപ്പുഴ എംഎൽഎ എച്ച്. സലാമും മറ്റു ബന്ധുക്കളും ചേർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മൃതദേഹം ഏറ്റുവാങ്ങി.

മൃ​ത​ദേ​ഹം ആ​ല​പ്പു​ഴ​യി​ലേ​ക്ക് കൊ​ണ്ടു പോ​യി. വ​ണ്ടാ​ന​ത്ത് സ​ന്ന​ദ്ധ സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ൾ​ക്ക് ശേ​ഷം 11ന് ​നി​ദ പ​ഠി​ച്ച നീ​ര്‍​ക്കു​ന്നം ഗ​വ. സ്കൂ​ളി​ല്‍ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും. ശേ​ഷം അ​മ്പ​ല​പ്പു​ഴ​യി​ലെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു പോ​കും. ഉ​ച്ച​ക്ക് 12.30ന് ​കാ​ക്കാ​ഴം ജു​മാ​മ​സ്ജി​ദ് ഖ​ബ​ര്‍​സ്ഥാ​ന​ത്തി​ലാ​ണ് ഖ​ബ​റ​ട​ക്കം.

Leave a Reply