ഡ്രൈവിങ് ലൈസൻസ് പിവിസി കാർഡിൽ പ്രിന്റ് ചെയ്യണമെന്നും മൊബൈൽ ഫോണുമായി ബന്ധിപ്പിക്കണമെന്നും നജീബ് കാന്തപുരം എംഎൽഎ

0

തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ് പിവിസി കാർഡിൽ പ്രിന്റ് ചെയ്യണമെന്നും മൊബൈൽ ഫോണുമായി ബന്ധിപ്പിക്കണമെന്നും നജീബ് കാന്തപുരം എംഎൽഎ. ഇക്കാര്യം വ്യക്തമാക്കി ഗതാഗതമന്ത്രി ആന്റണി രാജുവിന് എംഎൽഎ നിവേദനം നൽകി.നിലവിലുള്ള ലാമിനേറ്റ് ചെയ്ത ലൈസൻസ് കാർഡുകൾ പെട്ടെന്ന് കേടാവുന്നുവെന്ന പരാതി സോഷ്യൽ മീഡിയയിലടക്കം വ്യാപകമാകുന്ന സാഹചര്യത്തിലാണ് എം.എൽ.എയുടെ നടപടി.

‘കേരളത്തിൽ മോട്ടോർ വാഹന വകുപ്പ് നൽകുന്നത് ലാമിനേറ്റഡ് ഡ്രൈവിംഗ് ലൈസൻസ് ആണ്. ഇത് വളരെ പെട്ടെന്ന് കേട് വന്ന് ഉപയോഗ ശൂന്യമാവുന്നതായി വ്യാപക പരാതി ഉയർന്നിട്ടുണ്ട്. ഡ്രൈവിംഗ് ലൈസൻസ് നിരന്തരം ഉപയോഗിക്കുന്ന ഒരു രേഖയായത് കൊണ്ട് മേന്മയേറിയ മെറ്റീരിയൽ ഉപയോഗിച്ച് കൊണ്ട് നിർമ്മിക്കുന്ന കാർഡാക്കി മാറ്റേണ്ടതുണ്ട്. ഇക്കാര്യത്തിൽ കാലോചിതമായ മാറ്റം ആവശ്യമാണ്.’

‘ഡ്രൈവിംഗ് ലൈസൻസ് എ.ടി.എം കാർഡ് പോലെയുള്ള, പി.വി.സി. മെറ്റീരിയൽ ഉപയോഗിച്ചു കൊണ്ടുള്ള കാർഡാക്കി മാറ്റിയാൽ വളരെ നന്നാവും. ഇതോടൊപ്പം ലൈസൻസ് ഹോൾഡറുടെ ഫോൺ നമ്പറുമായി ഡ്രൈവിംഗ് ലൈസൻസ് ലിങ്: ചെയ്യുന്നതിനും നടപടി സ്വീകരിക്കാവുന്നതാണ്. മൊബൈൽ നമ്പർ നൽകിയാൽ ഡ്രൈവിംഗ് ലൈസൻസ് വിവരങ്ങൾ ലഭ്യമാവുന്ന ആപ്പുകൾ നിർമ്മിക്കുന്ന കാര്യവും പരിഗണിക്കാവുന്നതാണ്. ഇക്കാര്യങ്ങളിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ താൽപ്പര്യപ്പെടുന്നു.’ – നജീബ് കാന്തപുരം എം.എൽ.എയുടെ നിവേദനത്തിൽ പറയുന്നു.

Leave a Reply