ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നവജാതശിശുവിന് മുലയൂട്ടി പോലീസുകാരന്റെ ഭാര്യ

0

ഗ്രേറ്റർ നോയ്ഡയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നവജാതശിശുവിന് മുലയൂട്ടി പോലീസുകാരന്റെ ഭാര്യ. എസ്.എച്ച്.ഒ. വിനോദ് സിങ്ങിന്റെ ഭാര്യ ജ്യോതി സിങ്ങാണ് കുഞ്ഞിന് മുലപ്പാൽ നൽകിയത്. ഡിസംബർ ഇരുപതാം തീയതിയാണ് നോളജ് പാർക്കിനു സമീപത്തെ കുറ്റിക്കാട്ടിൽനിന്ന് തുണിയിൽ പൊതിഞ്ഞ നിലയിൽ പെൺകുഞ്ഞിനെ കണ്ടെടുത്തത്.

പോലീസ് കണ്ടെത്തുമ്പോൾ, ഉത്തരേന്ത്യയിലെ അതിശൈത്യത്തെ തുടർന്ന് കുഞ്ഞിന്റെ അവസ്ഥ വളരെ മോശമായിരുന്നു. തുടർന്ന് കുഞ്ഞിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വിശപ്പും തണുപ്പും കാരണം കുഞ്ഞ് നിർത്താതെ കരഞ്ഞു. ഈ സമയത്ത് കുഞ്ഞിനു പാലു നൽകാൻ ജ്യോതി സന്നദ്ധയായി എത്തുകയായിരുന്നു.

കുഞ്ഞ് വിശന്നു കരയുന്നത് കണ്ടപ്പോൾ സഹിക്കാനായില്ലെന്നും അതിനാലാണ് പാലൂട്ടാൻ തീരുമാനിച്ചതെന്നും ജ്യോതി വാർത്താ ഏജൻസിയോടു പ്രതികരിച്ചു. അതേസമയം, ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി പോലീസ് അറിയിച്ചു. കുഞ്ഞിനെ ഉപേക്ഷിച്ചവരെ കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.

Leave a Reply