പാലക്കാട് യുവാവ് തൂങ്ങിമരിച്ച നിലയിൽ; കൃഷ്ണൻകുട്ടി എന്തോ കണ്ട് ഭയന്നിരുന്നതായി ബന്ധുക്കൾ

0

പാലക്കാട്: യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അട്ടപ്പാടി ഗൊട്ടിയാർ കണ്ടി സ്വദേശി കൃഷ്ണൻകുട്ടിയാണ് മരിച്ചത്. താഴെ അബ്ബന്നൂരിൽ ഭാര്യവീട്ടിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കുറച്ചുദിവസമായി യുവാവ് കനത്ത മാനസിക സംഘർഷം അനുഭവിക്കുന്നുണ്ടായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു. കൃഷ്ണൻകുട്ടി അബ്ബണ്ണൂർ വനമേഖലയിൽ വെച്ച് എന്തോ കണ്ടു ഭയന്നിരുന്നതായും ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. ഇതിൽ ഉണ്ടായ മാനസിക വിഭ്രാന്തിയിൽ ചെയ്തതാകാമെന്നാണ് നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here