കോടിയേരി സ്‌മാരക മാധ്യമ അവാര്‍ഡ്‌ ആര്‍. രോഷിപാലിന്‌

0


കണ്ണൂര്‍: പ്രഥമ കോടിയേരി സ്‌മാരക ദൃശ്യമാധ്യമ അവാര്‍ഡ്‌ റിപ്പോര്‍ട്ടര്‍ ചാനല്‍ തിരുവനന്തപുരം ബ്യൂറോ ചീഫ്‌ ആര്‍. രോഷിപാലിന്‌. അന്തരിച്ച മുതിര്‍ന്ന നേതാവ്‌ കോടിയേരി ബാലകൃഷ്‌ണന്റെ സ്‌മരണാര്‍ത്ഥം തലശേരി പ്രസ്‌ ഫോറവും തലശേരി ടൗണ്‍ സര്‍വീസ്‌ സഹകരണ ബാങ്കും പ്രസ്‌ ഫോറം പത്രാധിപര്‍ ഇ.കെ. നായനാര്‍ സ്‌മാരക ലൈബ്രറിയും സംയുക്‌തമായി ഏര്‍പ്പെടുത്തിയതാണ്‌ അവാര്‍ഡ്‌.
11,000 രൂപയും ഫലകവും പ്രശസ്‌തിപത്രവുമടങ്ങുന്നതാണ്‌ അവാര്‍ഡ്‌. 31ന്‌ രാവിലെ 11ന്‌ പ്രസ്‌ഫോറം ഹാളില്‍ ചേരുന്ന ചടങ്ങില്‍ നോവലിസ്‌റ്റ്‌ എം. മുകുന്ദന്‍ അവാര്‍ഡ്‌ സമ്മാനിക്കും. മംഗളം ദിനപത്രത്തില്‍ അഞ്ച്‌ വര്‍ഷത്തോളം കോഴിക്കോട്‌, കണ്ണൂര്‍, കാസര്‍ഗോഡ്‌ ജില്ലകളില്‍ ലേഖകനായിരുന്ന രോഷിപാല്‍. മംഗളം ടെലിവിഷന്റെ കാസര്‍ഗോഡ്‌, കോഴിക്കോട്‌ ബ്യൂറോ ചീഫ്‌ ആയും മിഡില്‍ ഈസ്‌റ്റ്‌ റീജണല്‍ എഡിറ്ററായും ജോലിചെയ്‌തു. ഭാര്യ: ശ്രീന രോഷിപാല്‍.
മകള്‍: ദക്ഷ രോഷിപാല്‍ (വിദ്യാര്‍ഥിനി, പട്ടം സെന്റ്‌ മേരീസ്‌ ഹൈസ്‌കൂള്‍, തിരുവനന്തപുരം)

Leave a Reply