രാഷ്‌ട്രീയ കാലാവസ്‌ഥ : കണ്ണൂരില്‍ രാത്രി വലിയ ചൂടെന്ന്‌ ഇ.പി.

0


കണ്ണൂര്‍: റിസോര്‍ട്ട്‌ വിവാദത്തില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളോട്‌ പരിഹാസരൂപേണെയുള്ള പ്രതികരണവുമായി ഇ.പി. ജയരാജന്‍. സി.പി.എം. സംസ്‌ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കാന്‍ കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക്‌ പുറപ്പെടാന്‍ ഒരുങ്ങവേയാണ്‌ അദ്ദേഹം മാധ്യമങ്ങളെ കണ്ടത്‌. “കണ്ണൂരില്‍ രാത്രി വലിയ ചൂടാണ്‌. ഡല്‍ഹിയിലും യൂറോപ്യന്‍ രാജ്യങ്ങളിലും വലിയ തണുപ്പാണ്‌. അന്തരീക്ഷ മലിനീകരണവും കാലാവസ്‌ഥാ വ്യതിയാനവും രാജ്യത്തെ വലിയ പ്രശ്‌നങ്ങളാണ്‌”- രാഷ്‌ട്രീയ കാലാവസ്‌ഥയെക്കുറിച്ചുള്ള ചോദ്യത്തോട്‌ അദ്ദേഹം പ്രതികരിച്ചു.
സി.പി.എം. പി.ബി. യോഗത്തിനു ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇ.പി. ജയരാജനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു “തണുപ്പ്‌ എങ്ങനെയുണ്ട്‌” എന്ന മറുചോദ്യം ഉന്നയിച്ചത്‌ ചര്‍ച്ചയായിരുന്നു

Leave a Reply