കിഴക്കൻ കാറ്റിന്റെ സ്വാധീനത്താൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും

0

കിഴക്കൻ കാറ്റിന്റെ സ്വാധീനത്താൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും. അടുത്ത നാല്-അഞ്ചു ദിവസങ്ങളിൽ ഒറ്റപ്പെട്ട ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഞായറാഴ്ചയോടെ തെക്കൻ ആൻഡമാൻ കടലിനു മുകളിൽ ചക്രവാതചുഴി രൂപപ്പെട്ടേക്കും. തിങ്കളാഴ്ചയോടെ ഇത് തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്.

തുടർന്നുള്ള 48 മണിക്കൂറിൽ പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് തീവ്രന്യുനമർദ്ദമായി മാറി ഡിസംബർ എട്ടിന് തമിഴ്‌നാട് പുതുച്ചേരി തീരത്തിന് സമീപം എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

സംസ്ഥാനത്ത് ഈ മാസം കുറഞ്ഞ മഴയ്ക്കാണ് സാധ്യതയുള്ളത്. അതേസമയം തണുപ്പ് കൂടും. പകൽച്ചൂട് കുറയുമെന്നും കാലാവസ്ഥ വിദഗ്ദ്ധർ സൂചിപ്പിച്ചു.

Leave a Reply