കോക്‌പിറ്റില്‍ കയറിയത്‌ വിമാനം ഓടിക്കുന്നത്‌ പരിശോധിക്കാന്‍: ഷൈന്‍ ടോം ചാക്കോ

0


കൊച്ചി: വിമാനത്തിന്റെ കോക്‌പിറ്റില്‍ കയറാന്‍ ശ്രമിച്ച സംഭവത്തില്‍ വിശദീകരണവുമായി നടന്‍ ഷൈന്‍ ടോം ചാക്കോ. വിമാനം ഓടിക്കുന്നത്‌ എങ്ങനെയെന്ന്‌ പരിശോധിക്കാന്‍ പോയതാണെന്ന്‌ അദ്ദേഹം പറഞ്ഞു. കോക്‌പിറ്റ്‌ എന്നുപറയുമ്പോള്‍ കോര്‍പിറ്റ്‌ എന്നാണു താന്‍ കേള്‍ക്കുന്നത്‌. അതെന്താണെന്നു നോക്കാനാണു പോയതെന്നാണു നടന്‍ പറയുന്നത്‌.
നമ്മളെ ഒരു മൂലയിലൂടെ കയറ്റി ഒരു സീറ്റിലിരുത്തുന്നു. ഇതു പൊന്തിക്കുന്നുണ്ടോയെന്ന കാര്യത്തെക്കുറിച്ചു വലിയ ഉറപ്പില്ല. കാരണം അത്രയും വലിപ്പമുള്ള സാധനമാണ്‌ അവര്‍ പൊക്കുന്നത്‌. കോക്‌പിറ്റല്‍ കാണാന്‍ ചെന്നപ്പോള്‍ ആരെയും കണ്ടില്ല. അല്ലെങ്കില്‍ ഏതുസമയവും കോക്‌പിറ്റിനുള്ളിലാണ്‌. അവിടെ ഒരു എയര്‍ഹോസ്‌റ്റസിനെയും കണ്ടില്ല. അതോടെ ആകെ ദേഷ്യം വന്നു- നടന്‍ പറയുന്നു.
കഴിഞ്ഞ പത്തിനാണു ദുബായില്‍ നിന്ന്‌ കൊച്ചിയിലെക്കു യാത്ര തിരിക്കാനിരുന്ന എയര്‍ ഇന്ത്യ ഫ്‌ളൈറ്റില്‍ നിന്നു ഷൈന്‍ ടോം ചാക്കോയെ ഇറക്കി വിട്ടത്‌.
പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ അധികൃതര്‍ നടനെ വിമാനത്തില്‍ നിന്നു പുറത്താക്കുകയായിരുന്നു. തുടര്‍ന്നു വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം ഉദ്യോഗസ്‌ഥര്‍ നടനെ ചോദ്യം ചെയ്യുകയും അടുത്ത ദിവസം മറ്റൊരു ഫ്‌ളൈറ്റില്‍ കൊച്ചിയില്‍ എത്തുകയുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here