തൃശൂര്‍ ആറാട്ടുപുഴയില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ് മുത്തച്ഛനും കൊച്ചുമകനും മരിച്ചു

0

തൃശൂര്‍: ആറാട്ടുപുഴയില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ് മുത്തച്ഛനും കൊച്ചുമകനും മരിച്ചു. ഒല്ലൂര്‍ ചിരാറ്റി സ്വദേശി രാജേന്ദ്ര ബാബു, കൊച്ചുമകന്‍ സമര്‍ഥ് എന്നിവരാണ് മരിച്ചത്. പാലത്തിന് അടിയിലുള്ള റോഡിലൂടെ സമീപത്തുള്ള റിസോര്‍ട്ടിലേക്ക് പോകുമ്പോള്‍ ആയിരുന്നു അപകടം.

കാറില്‍ ആറ് പേരാണ് ഉണ്ടായിരുന്നത്. അപകടം ഉണ്ടായ ഉടന്‍ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി. കാറിലുണ്ടായിരുന്ന ആറ് പേരെയും പുറത്തെടുത്തുവെങ്കിലും മൂന്നു പേര്‍ അവശനിലയില്‍ ആയിരുന്നു. അതില്‍ രണ്ടു പേരാണ് മരിച്ചത്. ഒരു കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തില്‍പെട്ടത്.

റിസോര്‍ട്ടിലേക്ക് പോകുമ്പോള്‍ എതിരെ വന്ന വാഹനത്തിന് സൈഡ് നല്‍കുമ്പോള്‍ കാര്‍ തെന്നി പുഴയിലേക്ക് വീഴുകയായിരുന്നു. പുഴയുടെ നടുഭാഗത്തായാണ് കാര്‍ പതിച്ചത്. റോഡിന് കൈവരികള്‍ ഇല്ലായിരുന്നു.

ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട മറ്റുള്ളവരുടെ നിലവിലെ ആരോഗ്യസ്ഥിതി വ്യക്തമല്ല.

Leave a Reply