പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍: നഷ്ടപരിഹാരം ഈടാക്കുന്നതില്‍ സര്‍ക്കാരിന് അലംഭാവം, ജനുവരി 31നകം ഈടാക്കണമെന്ന് ഹൈക്കോടതി

0

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തിയ മിന്നല്‍ ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. നഷ്ടപരിഹാരം ഈടാക്കണമെന്ന കോടതി ഉത്തരവ് സര്‍ക്കാര്‍ പാലിക്കുന്നില്ല. കോടതി ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാരിന് അലംഭാവമാണ്. ഇത് കോടതിയോടുള്ള അനാദരവാണ്. സര്‍ക്കാരിന്റെ ഈ മനോഭാവം അസ്വീകാര്യമാണ്. ജനുവരി 31നകം റിക്കവറി പൂര്‍ത്തിയാക്കണം ആഭ്യന്തര സെക്രട്ടറി വെള്ളിയാഴ്ച ഹാജരാകണമെന്നും കോടതി പറഞ്ഞു.

റിക്കവറി പൂര്‍ത്തിയാക്കാന്‍ ആറ് മാസം സാവകാശം വേണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. പോപ്പുലര്‍ ഫ്രണ്ടിനെതിരായ എന്‍ഐഎ നടപടിയും നേതാക്കളുടെ അറസ്റ്റിനും പിന്നാലെയാണ് പോപ്പുലര്‍ ഫ്രണ്ട് സെപ്തംബര്‍ 23ന് സംസ്ഥാനത്ത് മിന്നല്‍ ഹര്‍ത്താല്‍ നടത്തിയത്. നിരത്തിലിറങ്ങിയ വാഹനങ്ങള്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. കെ.എസ്.ആര്‍.ടി.സിക്കു മാത്രം നാല് കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായെന്നാണ് റിപ്പോര്‍ട്ട്. നഷ്ടം നികത്താന്‍ അറസ്റ്റിലായ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും സ്വത്ത് കണ്ടുകെട്ടാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.

Leave a Reply