ബഫർ സോണിനെതിരായ താമരശേരി രൂപതയുടെ സമരത്തിൽ സിപിഎം നേതാക്കൾ

0

കോഴിക്കോട്: താമരശേരി രൂപതയുടെ നേതൃത്വത്തിലുള്ള ബഫർസോൺ വിരുദ്ധ സമരത്തിന് പിന്തുണയുമായി സിപിഎം പ്രാദേശിക നേതൃത്വം. ബഫർ സോണിനെതിരെ സംഘടിപ്പിച്ച ജനജാഗ്രത യാത്രയിൽ കൂരാച്ചുണ്ട് ലോക്കൽ കമ്മിറ്റി അംഗവും കക്കയം ബ്രാഞ്ച് സെക്രട്ടറിയും പങ്കെടുത്തു. സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ചായിരുന്നു ഈ പരിപാടിയിൽ താമരശേരി ബിഷപ് സംസാരിച്ചത്.

സമരത്തിന് രാഷ്ട്രീയ താൽപര്യങ്ങളില്ലെന്നും എന്നാൽ രാഷ്ട്രീയവത്കരിക്കരുതെന്നുമാണ് നേതാക്കൾ പറയുന്നത്. ഉപഗ്രഹ സർവേ റിപ്പോർട്ട് പിൻവലിക്കണമെന്ന ആവശ്യം ന്യായമെന്നും നേതാക്കൾ വ്യക്തമാക്കി.

Leave a Reply