500 രൂപയ്ക്ക് പാചക വാതക സിലിണ്ടറുകൾ; പദ്ധതി നടപ്പാക്കുക 2023 ഏപ്രിൽ ഒന്ന് മുതൽ; വമ്പൻ പ്രഖ്യാപനവുമായി രാജസ്ഥാൻ മുഖ്യമന്ത്രി

0

ജയ്പൂർ: 500 രൂപയ്ക്ക് പാചക വാതക സിലിണ്ടറുകൾ നൽകുമെന്ന പ്രഖ്യാപനവുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. ഓരോ വർഷവും 12 സിലിണ്ടറുകൾ പകുതിയിൽ താഴെ വിലയ്ക്ക് നൽകുമെന്നാണ് ​ഗെലോട്ടിന്റെ പ്രഖ്യാപനം. കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു രാജസ്ഥാൻ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്കും ഉജ്ജ്വല സ്‌കീമിൽ ഉൾപ്പെട്ടിട്ടുള്ളവർക്കുമാണ് ഈ നേട്ടം ലഭിക്കുക.

2023 ഏപ്രിൽ ഒന്ന് മുതൽ ഈ സ്‌ക്രീം പ്രാബല്യത്തിൽ വരും. പണപ്പെരുപ്പത്തിന്റെ കാര്യം ഗൗരവമുള്ളതാണെന്ന് ഗെഹ്ലോട്ട് പറഞ്ഞു. അടുത്ത വർഷം ഏപ്രിൽ ഒന്ന് മുതൽ ബിപിഎൽ കുടുംബങ്ങൾക്ക് 500 രൂപയ്ക്ക് സിലിണ്ടറുകൾ നൽകും. ഒരു വർഷം പാവപ്പെട്ടവർക്ക് 12 ഗ്യാസ് സിലിണ്ടറുകൾ നൽകുമെന്ന് ഗെഹ്ലോട്ട് വ്യക്തമാക്കി. ദരിദ്രർക്ക് പരമാവധി ആശ്വാസം നൽകാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും അതിന്റെ ഭാഗമാണ് ഈ പദ്ധതിയെന്നും അശോക് ഗെഹ്ലോട്ട് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here