കൊറോണയുടെ ഇടവേളയ്ക്കുശേഷം വീണ്ടും പുതുവർഷാഘോഷത്തിന് ഫോർട്ട്‌കൊച്ചി ഒരുങ്ങുന്നു

0

കൊറോണയുടെ ഇടവേളയ്ക്കുശേഷം വീണ്ടും പുതുവർഷാഘോഷത്തിന് ഫോർട്ട്‌കൊച്ചി ഒരുങ്ങുന്നു. 39-ാമത് കൊച്ചിൻ കാർണിവൽ ആഘോഷത്തിന് ഞായറാഴ്ച തുടക്കമാകും.

രാവിലെ ഒമ്പതിന് സെയ്ന്റ് ഫ്രാൻസിസ് പള്ളിയങ്കണത്തിലെ യുദ്ധസ്മാരകത്തിൽ നടക്കുന്ന അനുസ്മരണ പരിപാടിയോടെയാണ് ആഘോഷം തുടങ്ങുന്നത്. രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്തവരെ സ്മരിക്കുന്ന ചടങ്ങാണിത്. ഇന്ത്യൻ നേവിക്കു വേണ്ടി ഐ.എൻ.എസ്. ദ്രോണാചാര്യ കമാൻഡിങ് ഓഫീസർ വി.ഇസഡ്. ജോബ്, മേയർ എം. അനിൽകുമാർ, ഫോർട്ട്‌കൊച്ചി സബ് കളക്ടർ, കാർണിവൽ കമ്മിറ്റിക്കു വേണ്ടി സേവ്യർ ബോബൻ, എക്സ് സർവീസ്‌മെൻ സംഘടനയ്ക്കുവേണ്ടി കെ.കെ. ശിവൻ, മദ്രാസ് റെജിമെന്റിനുവേണ്ടി ടി.പി. ഫ്രാൻസിസ് എന്നിവർ പുഷ്പചക്രം സമർപ്പിക്കും. ജീവത്യാഗം ചെയ്ത എച്ച്. വൈശാഖ്, ഷാനവാസ് എന്നിവരുടെ കുടുംബാംഗങ്ങളും പങ്കെടുക്കും.

15 മുതൽ 21 വരെ ഇൻസെൻട്ര ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പള്ളത്ത് രാമൻ ഗ്രൗണ്ടിൽ ചിത്രപ്രദർശനം നടക്കും. 18-ന് കാർണിവൽ മാരത്തോൺ, ദീർഘദൂര സൈക്കിൾ റാലി, കൊങ്കണി ഭാഷോത്സവം, ഫുഡ് ഫെസ്റ്റിവൽ, ഡാർട്ട് ആൻഡ് സ്ലിങ് ഷോട്ട്, കയാക്കിങ് കോംപറ്റീഷൻ, വെറ്ററൻസ് ഫുട്‌ബോൾ, കൾച്ചറൽ പ്രോഗ്രാം എന്നിവ നടക്കും. 22-ന് ബോൾ ബാഡ്മിന്റൺ, ഭിന്നശേഷി കുട്ടികളുടെ കലോത്സവം, 23-ന് മ്യൂസിക് ഇവന്റ്, റോഡ് ഡെക്കറേഷൻ ഉദ്ഘാടനം, 24-ന് നീന്തൽ മത്സരം, രംഗോത്സവം, മാർത്താണ്ഡന്റെ സ്വപ്‌നങ്ങൾ നാടകം.

LEAVE A REPLY

Please enter your comment!
Please enter your name here