ചായയുടെയും സിഗററ്റിന്റേയും ബില്ലിനെ ചൊല്ലിയുണ്ടായ തർക്കത്തനൊടുവിൽ കടയുടമയെ മർദ്ദിച്ച് യുവാക്കളുടെ സംഘം

0

ബെംഗളൂരു:ചായയുടെയും സിഗററ്റിന്റേയും ബില്ലിനെ ചൊല്ലിയുണ്ടായ തർക്കത്തനൊടുവിൽ കടയുടമയെ മർദ്ദിച്ച് യുവാക്കളുടെ സംഘം.ബെംഗളൂരുവിലെ മുന്നെകൊല്ലൽ പ്രദേശത്ത് കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്.ഒരു കൂട്ടം യുവാക്കൾ കടയിൽ കയറി ഉടമയെ ക്രൂരമായി മർദിക്കുകയായിരുന്നു.കടയുടമയായ യുവാവിനെ തല്ലിച്ചതച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിലായി.കടയുടമയെ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ഒരു സംഘം യുവാക്കൾ ഒരു കടയിൽ കയറി ചായ ഓർഡർ ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം.ചായയും സിഗരറ്റും ഓർഡർ ചെയ്ത ശേഷം ബില്ല് നൽകിയപ്പോൾ യുവാക്കൾ കടയുടമയോട് വഴക്കിടുകയായിരുന്നുവെന്നാണ് വിവരം.പ്രകോപിതരായ യുവാക്കൾ കടയ്ക്കുള്ളിലേക്ക് അതിക്രമിച്ചു കയറി ഹെൽമെറ്റ് കൊണ്ട് ഉടമയെ ക്രൂരമായി മർദിക്കുകയും കടയിലുള്ള സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തു.ഇതിന്റെ വീഡിയോ ട്വിറ്ററിലും മറ്റ് സമൂഹ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചിരുന്നു.അക്രമികൾ മൊബൈൽ ഫോണും സ്വർണമാലയും പണവും മോഷ്ടിച്ചതായും കടയുടമ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here