ഗുജറാത്തിലെ വൻ തകർച്ചയ്ക്കിടയിലും ഹിമാചലിലെ തിരഞ്ഞെടുപ്പ് വിജയം കോൺഗ്രസ് പാർട്ടിക്കും പുതിയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെക്കും നൽകുന്ന് ആതമ്വിശ്വാസം ചെറുതല്ല

0

ഷിംല :ഗുജറാത്തിലെ വൻ തകർച്ചയ്ക്കിടയിലും ഹിമാചലിലെ തിരഞ്ഞെടുപ്പ് വിജയം കോൺഗ്രസ് പാർട്ടിക്കും പുതിയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെക്കും നൽകുന്ന് ആതമ്വിശ്വാസം ചെറുതല്ല.ഇപ്പോഴിതാ വിജയത്തിന് ശേഷം ഹിമാചലിലെത്തിയ ഖാർഗെ പാർട്ടിയിലെ ഐക്യത്തിന്റെ അനിവാര്യതയാണ് ഓർമ്മപ്പെടുത്തുന്നത്.ഹിമാചൽ പ്രദേശിലെ വിജയം പാർട്ടി ഐക്യത്തോടെ പ്രവർത്തിച്ചാൽ ഫലമുണ്ടാകും എന്നതിന് തെളിവാണെന്ന് ഖാർഗെ ഓർമ്മിപ്പിച്ചു.ഹിമാചൽ പ്രദേശിലെത് ജനങ്ങളുടെ വിജയമാണെന്നും ഖാർഗെ വ്യക്തമാക്കി.ഹിമാചലിലെ മുഖ്യമന്ത്രിയായി കോൺഗ്രസ് നിയമസഭാക്ഷി യോഗം തിരഞ്ഞെടുത്ത സുഖ്വിന്ദർ സിങ് സുഖുവിന്റെ സത്യ പ്രതജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഖാർഗെ

മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഷിംലയിൽ എത്തി.മുഖ്യമന്ത്രിയായി ചുമതലയേൽക്കും മുമ്പ് സുഖ്വിന്ദർ സിംഖ് സുഖു, സംസ്ഥാന അധ്യക്ഷ പ്രതിഭാ സിംഗിനെ വീട്ടിലെത്തി കണ്ടു.മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതിൽ ഇടഞ്ഞുനിൽക്കുന്ന പ്രതിഭയെ സുഖു ചടങ്ങിലേക്ക് ക്ഷണിച്ചു.പിന്നാലെ തന്നെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഉറപ്പായും പങ്കെടുക്കുമെന്ന് പ്രതിഭാ സിങ് അറിയിച്ചു.ചടങ്ങിൽ പങ്കെടുക്കുക തന്റെ ചുമതലയാണെന്നും അവർ പറഞ്ഞു.മകൻ വിക്രമാദിത്യ സിങ് മന്ത്രി സഭയിൽ ഉണ്ടാകുമോ എന്ന ചോദ്യത്തിന് മിക്കവാറും ഉണ്ടാകുമെന്നായിരുന്നു പ്രതിഭാ സിംഗിന്റെ മറുപടി.ഹൈക്കമാൻഡ് തീരുമാനം ബഹുമാനിക്കുന്നുവെന്നും ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും വിക്രമാദിത്യ സിംഗും പ്രതികരിച്ചു.

നേരത്തേ 40 സീറ്റിൽ വിജയിച്ചുകൊണ്ടാണ് കോൺഗ്രസ് ഹിമാചലിൽ ബിജെപിയിൽ നിന്നും അധികാരം പിടിച്ചെടുത്തത്.പിന്നാലെ തന്നെ മുഖ്യമന്ത്രി സ്ഥാനത്തിനായി ഹിമാചൽ കോൺഗ്രസിൽ വലിയ രീതിയിലുള്ള തർക്കങ്ങളും ഉടലെടുത്തിരുന്നു.പി.സി.സി പ്രസിഡന്റ് പ്രതിഭാ സംഗിന്റെ അനുയായികൾ പ്രതിഭക്ക് മുഖ്യമന്ത്രി സ്ഥാനം നൽകണമെന്നാവശ്യപ്പെട്ട് പരസ്യപ്രകടനങ്ങളുമായി രംഗത്തെത്തിയിരുന്നു.ഇതിന് പിന്നാലെയാണ് ഹൈക്കമാൻഡിന്റെ ഇടപെടലിലൂടെ സുഖ്വിന്ദർ സിംഖ് സുഖുവിനെ മുഖ്യമന്ത്രിയായി കോൺഗ്രസ് നിയമസഭാകക്ഷി യോഗം തിരഞ്ഞെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here