സ്വദേശിവത്കരണം ശക്തമാക്കി സൗദി അറേബ്യ : പ്രവാസികൾക്ക് ആശങ്കയേറുന്നു

0

റിയാദ്: സൗദിയിൽ കൂടുതൽ മേഖലകളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നു. തപാൽ, പാഴ്സൽ ഗതാഗത രംഗത്തെ 14 തൊഴിൽ മേഖലകളിൽ സമ്പൂർണ സ്വദേശിവത്കരണം ശനിയാഴ്ച മുതൽ നടപ്പിലാക്കും. 14 തപാൽ തൊഴിൽ മേഖലകളെയാണ് 100 ശതമാനം സ്വദേശിവത്കരിക്കുന്നത്. ശുചീകരണത്തൊഴിലാളികളെയും ചരക്ക് കയറ്റിറക്ക് തൊഴിലാളികളെയും ഈ നിയമത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമുകൾ വഴിയുള്ള വിതരണ സേവനങ്ങൾ, പ്രാദേശികവും അന്തർദേശീയവുമായ പാഴ്‌സലുകളുടെ ഗതാഗതം, പാഴ്‌സലുകളുടെ പ്രാദേശിക വിതരണം, കൊറിയർ പ്രവർത്തനങ്ങൾ, ബാഗ് മെയിലും തപാൽ പാഴ്സലുകളും സ്വീകരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും കൊണ്ടുപോകുന്നതിനുമുള്ള ജോലികൾ, പോസ്റ്റ് ഓഫീസ് മാനേജ്മെൻറ് സേവനങ്ങൾ, തപാൽ ലോജിസ്റ്റിക് സേവനങ്ങൾ, സ്വകാര്യ തപാൽ കാരിയറുകളുടെ പ്രവർത്തനങ്ങൾ, സ്വകാര്യ തപാൽ സേവനങ്ങളും വിതരണവും, സാധാരണ മെയിൽ, എക്സ്പ്രസ് മെയിൽ, മറ്റ് മെയിൽ പ്രവർത്തനങ്ങൾ, തപാൽ ഉരുപ്പടികൾക്കും പാഴ്സലുകൾക്കുമായുള്ള പ്രോസസ്സിങ്, സ്റ്റോറേജ് സേവനങ്ങൾ എന്നിവ സ്വദേശിവത്കരിക്കും.

Leave a Reply