സമയത്തെ ചൊല്ലി തർക്കം; കെഎസ്ആർടിസി സ്റ്റാൻഡിൽ ജാക്കി ലിവറുമായെത്തി സ്വകാര്യ ബസ് ജീവനക്കാരന്‍റെ അസഭ്യ വര്‍ഷവും വധഭീഷണിയും

0

മാവേലിക്കര: സമയത്തെ ചൊല്ലി കെഎസ്ആർടിസി സ്റ്റാൻഡിൽ ജാക്കിലിവറുമായെത്തി സ്വകാര്യ ബസ് ജീവനക്കാരന്‍റെ അസഭ്യ വര്‍ഷവും വധഭീഷണിയും. തിങ്കളാഴ്ച രാവിലെ പത്തോടെ തഴക്കര വേണാട് ജങ്ഷനിലാണ് സംഭവങ്ങളുടെ തുടക്കം. പത്തനംതിട്ടയില്‍ നിന്ന് ഹരിപ്പാടിന് പോയ കെ എസ് ആര്‍ ടി സി ഹരിപ്പാട് ഡിപ്പോയിലെ വേണാട് ബസിലെയും പത്തനംതിട്ട – ഹരിപ്പാട് റൂട്ടിൽ താത്കാലിക പെർമിറ്റിൽ സർവീസ് നടത്തുന്ന അനീഷാ മോൾ ബസിലെയും ജീവനക്കാർ തമ്മിലാണ് സമയ ക്രമത്തെച്ചൊല്ലി സംഘർഷമുണ്ടായത്.

മാവേലിക്കര കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ ജാക്കിലിവറുമായെത്തിയ സ്വകാര്യ ബസ് ജീവനക്കാരന്‍ വധഭീഷണി മുഴക്കിയത്. സംഭവം ഉടൻ തന്നെ പൊലീസിൽ അറിയിച്ചെങ്കിലും ആരും തിരിഞ്ഞ് നോക്കിയില്ലെന്ന് കെ എസ് ആർ ടി സി അധികൃതർ ആരോപിച്ചു. എന്നാല്‍, സംഭവത്തിൽ കുറ്റക്കാർക്കെതിരേ നടപടിയുണ്ടാകുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

Leave a Reply