ഭക്ഷ്യ സുരക്ഷാ സൂചിക; കേരളം ആറാം സ്ഥാനത്തേക്ക് വീണു; തമിഴ്‌നാട് ഒന്നാം സ്ഥാനത്തും ഗുജറാത്ത് രണ്ടാം സ്ഥാനത്തും

0

കൊല്ലം: സംസ്ഥാന ഭക്ഷ്യ സുരക്ഷാ സൂചികയിൽ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 18 വലിയ സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന പട്ടികയിൽ രണ്ടാം സ്ഥാനത്തായിരുന്നു കേരളം. ഇവിടെ നിന്നാണ് ആറിലേക്ക് വീണത്. 82 പോയിന്റോടെ തമിഴ്‌നാട് ഒന്നാം സ്ഥാനത്തെത്തി. 77.5 പോയിന്റോടെ ഗുജറാത്താണ് രണ്ടാമത്. മൂന്നും നാലും സ്ഥാനങ്ങളിൽ മഹാരാഷ്ട്രയും ഹിമാചൽപ്രദേശുമാണ്. പശ്ചിമ ബംഗാളും മധ്യപ്രദേശും തുല്യ പോയിന്റുകൾ നേടി അഞ്ചാം സ്ഥാനത്ത്.

ഉപഭോക്താക്കളെ ശാക്തീകരിക്കുന്നതിനായി നടത്തേണ്ട ബോധവത്കരണം, ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) പദ്ധതി നിർവഹണം എന്നിവയിലും സംസ്ഥാനത്തിന്റെ പ്രകടനം മോശമായി.

വിവിധ നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കുന്നതിനുള്ള അഡ്ജുഡിക്കേഷൻ പൂർത്തിയാക്കൽ, സംസ്ഥാന-ജില്ലാ തല സ്റ്റിയറിങ് കമ്മിറ്റി തീരുമാനങ്ങൾ നടപ്പാക്കൽ എന്നിവയിലും സംസ്ഥാനത്തിന് മികവ് ആവർത്തിക്കാനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here