ഹാഷിഷ്‌ ഓയില്‍ ഉപയോഗത്തിനിടെ മൂന്നു യുവാക്കള്‍ അറസ്‌റ്റില്‍

0


ഇരിങ്ങാലക്കുട: ഹാഷിഷ്‌ ഓയില്‍ ഉപയോഗിച്ചുകൊണ്ടിരിക്കെ മൂന്നു യുവാക്കള്‍ പോലീസിന്റെ പിടിയിലായി.
ഇരിങ്ങാലക്കുട തുറവങ്കാട്‌ സ്വദേശി പുത്തുക്കാട്ടില്‍ അനന്തു (18), തളിയക്കാട്ടുപറമ്പില്‍ ആദിത്യന്‍ (20), കോട്ടയം കടുത്തുരുത്തി സ്വദേശി ആല്‍ബി (19) എന്നിവരെയാണ്‌ ഇരിങ്ങാലക്കുട ഡിവൈ.എസ്‌.പി. ബാബു കെ. തോമസിന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്‌ടര്‍ എം.ബി. സിബിന്‍, അനീഷ്‌ കരീം എന്നിവരുടെ സംഘം പിടികൂടിയത്‌. ആളൂരില്‍ വാഹനപരിശോധനയ്‌ക്കിടെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ്‌ അവര്‍ പിടിയിലായത്‌. പോലീസ്‌ സംഘം എത്തുമ്പോള്‍ പ്രത്യേക ഉപകരണങ്ങള്‍ ഉപയോഗിച്ച്‌ ഇവര്‍ ഹാഷിഷ്‌ ഓയില്‍ കത്തിച്ചു വലിച്ചുകൊണ്ടിരിക്കുകയായിരുന്നു. അനന്തുവും ആദിത്യനും മുമ്പും പിടിയിലായിട്ടുണ്ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here