ഒറ്റ മഴയിൽ റോഡിൽ മുട്ടോളം വെള്ളം ഉയരുന്ന അവസ്ഥയിലാണ് സൗത്ത് മഴുവന്നൂർ ലൈബ്രറി ജങ്ഷൻ

0

കോലഞ്ചേരി : ഒറ്റ മഴയിൽ റോഡിൽ മുട്ടോളം വെള്ളം ഉയരുന്ന അവസ്ഥയിലാണ് സൗത്ത് മഴുവന്നൂർ ലൈബ്രറി ജങ്ഷൻ. മഴപെയ്താൽ കാൽനടയാത്ര സാധ്യമല്ലാതായി. ഓട്ടോറിക്ഷ, കാർ തുടങ്ങിയ ചെറിയ വാഹനങ്ങൾക്കുള്ളിൽ വെള്ളംകയറുന്ന അവസ്ഥയിലാണ് റോഡ് നിറഞ്ഞൊഴുകുന്നത്.

തൊട്ടടുത്ത വില്ലേജ് ജങ്ഷനിൽ പുതിയ പാലം ഉയർന്നുവന്നപ്പോൾ അവിടെനിന്നുള്ള വെള്ളവും ഇവിടെ ഒഴുകിയെത്തി കെട്ടിക്കിടക്കുകയാണ്. റോഡ് ഉയർത്തി ഓടകൾ പുനഃസ്ഥാപിച്ചാൽ മാത്രമേ ഈ വെള്ളക്കെട്ടിന് പരിഹാരമാവുകയുള്ളൂ.

നിലവിൽ ഇവിടെ വെള്ളം ഒഴുകിപ്പോകാതെ കെട്ടിക്കിടക്കുന്നതുമൂലം മഴയില്ലാത്തപ്പോൾ ചെളിയിലൂടെവേണം നടക്കാൻ. എത്രയും വേഗം ഗതാഗതം സുഗമമാക്കാൻ നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here