മലമുറിയിൽ മാലിന്യം കത്തിച്ചു : അരലക്ഷം രൂപ പിഴ ഈടാക്കി പഞ്ചായത്ത്

0

പെരുമ്പാവൂർ : രായമംഗലം പഞ്ചായത്തിലെ മലമുറി ഭാഗത്ത് മാലിന്യം നിക്ഷേപിച്ച് കത്തിച്ചവർക്കെതിരേ പഞ്ചായത്ത് നടപടി. ഇവരിൽ നിന്ന് അരലക്ഷം രൂപ പിഴ ഈടാക്കിയതായി പ്രസിഡന്റ് എൻ.പി. അജയകുമാർ അറിയിച്ചു. ആലപ്പുഴ ജില്ലയിലെ പ്രമുഖ ഫിഷ് എക്‌സ്‌പോർട്ടിങ് കമ്പനിയുടെ മാലിന്യങ്ങൾ സംസ്കരിക്കാൻ കരാർ എടുത്തവരാണ് മലമുറിയിൽ മാലിന്യം തള്ളിയശേഷം തീയിട്ടത്.

സമീപപ്രദേശത്ത് ദുർഗന്ധവും പുകയും വ്യാപിച്ച സാഹചര്യത്തിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് ദീപ ജോയി എന്നിവർ ഇടപെട്ട് പെരുമ്പാവൂരിൽനിന്ന് അഗ്നിരക്ഷാസേനയെ വരുത്തി തീ അണയ്ക്കുകയായിരുന്നു.

മാലിന്യം പരിശോധിച്ച് ഉത്തരവാദികളെ കണ്ടെത്താൻ പഞ്ചായത്ത് സെക്രട്ടറി ബി. സുധീർ, അസിസ്റ്റന്റ് സെക്രട്ടറി ബിനോയ് മത്തായി, ജെ. എസ്. ലാൽകൃഷ്ണ, വിഷ്ണു എന്നിവർ നേതൃത്വം നൽകി. സമാനമായി സംഭവങ്ങളിൽ ഇതുവരെ വിവിധ കേസുകളിലായി ഒന്നരലക്ഷം രൂപയോളം പിഴ ഈടാക്കിയതായി പ്രസിഡന്റ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here