ശ്രദ്ധ വധം: അഫ്താബ് കോടതിയില്‍ കുറ്റം സമ്മതിച്ചു; സിബിഐ അന്വേഷണം കോടതി തള്ളി

0

ന്യുഡല്‍ഹി: ശ്രദ്ധ വാള്‍ക്കര്‍ വധക്കേസില്‍ പ്രതി അഫ്താബ് അമീര്‍ പൂനെവാല കോടതിയില്‍ കുറ്റം സമ്മതിച്ചു. പോലീസ് കസ്്റ്റഡി അവസാനിച്ചതോടെ ഇന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി കോടതിയില്‍ ഹാജരാക്കുമ്പോഴാണ് അഫ്താബിന്റെ കുറ്റസമ്മതം. ‘സംഭവിച്ചതെന്താണോ അത് വഴക്കിനിടെ സംഭവിച്ചതാണെന്ന്’ അഫ്താബ് വ്യക്തമാക്കി. പ്രതിയെ നാല് ദിവസം കൂടി പോലീസ് കസ്റ്റഡിയില്‍ വിട്ടു.

അതേസമയം, കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സാകേത് കോടതി തള്ളി. കേസില്‍ 80% അന്വേഷണവും പൂര്‍ത്തിയായെന്ന് പോലീസ് അറിയിച്ചു. കോടതി അനുവദിച്ചാല്‍ പൊളിഗ്രാഫ് ടെസ്റ്റും നാര്‍ക്കോ ടെസ്റ്റും നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. അഫ്താബ് ലഹരിമരുന്ന് ഉപയോഗിച്ചിരുന്നോ എന്നും പരിശോധിക്കേണ്ടതുണ്ടെന്നും പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here