‘ജയിലിലെ കാലുതിരുമ്മല്‍’; മന്ത്രിയെ മസാജ് ചെയ്തത് പോക്‌സോ കേസിലെ പ്രതി

0

ന്യുഡല്‍ഹി: തിഹാര്‍ ജയില്‍ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജയിന്റെ ‘മസാജിംഗ്’ വീണ്ടും വിവാദത്തില്‍. മന്ത്രിയെ മസാജ് ചെയ്തതല്ലെന്നും ഫിസിയോതെറാപ്പിസ്റ്റ് കാല് തിരുമ്മിയതാണെന്നുമാണ് മുഖ്യമരന്തി അരവിന്ദ് കെജ്‌രിവാള്‍ അടക്കമുള്ള എഎപി നേതാക്കളുടെ വാദം. എന്നാല്‍ കാലു തിരുമ്മിയത് ഫിസിയോതെറാപ്പിസ്റ്റ് അല്ല, ബലാത്സംഗക്കേസിലെ പ്രതിയാണെന്ന് തിഹര്‍ ജയില്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

മന്ത്രിയെ തിരുമ്മിയത് പോക്‌സോ കേസിലെ പ്രതിയായ റിങ്കുവാണെന്ന് ജയില്‍ അധികൃതര്‍ പറയുന്നു. പോക്‌സോ വകുപ്പ് 6, ഐപിസി 376, 506, 509 പ്രകാരമുള്ള കേസില്‍ പ്രതിയായ ആളാണ് റിങ്കുവെന്നും അയാള്‍ ഫിസിയോതെറാപ്പിസ്റ്റ് അല്ലെന്നും അധികൃതര്‍ പറയുന്നു.

പരിക്കിനെ തുടര്‍ന്നുള്ള ചികിത്സയുടെ ഭാഗമായി ഫിസിയോതെറാപ്പിസ്റ്റ് തിരുമ്മുന്നതാണെന്നാണ് എഎപി വാദിച്ചിരുന്നത്. ജയിന്റെ നട്ടെല്ലിന് തകരാറുണ്ട്. അത് രേഖയിലുള്ളതാണ്. അതിനാണ് ശരീരമാസകലം തിരുമ്മല്‍ നടത്തിയത്. ബി.ജെ.പിക്ക് മാത്രമേ സിസിടിവി ദൃശ്യങ്ങള്‍ ചോര്‍ത്തി ഇത്തരം ക്രൂരമായ തമാശ കാണിക്കാന്‍ കഴിയൂവെന്നും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വിമര്‍ശിച്ചിരുന്നു.

എന്നാല്‍ സിസോദിയയുടെ വാദം ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ഫിസിയോതെറാപ്പിസ്റ്റ്‌സ് തള്ളിക്കളയുകയു ഫിസിയോതെറാപ്പിയെ താഴ്ത്തിക്കെട്ടിയ മന്ത്രി മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here