റിട്ട. പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ ചീട്ടുകളി; പത്തംഗ സംഘം പിടിയില്‍

0


കുമളി: ഹൈറേഞ്ചിലെ വിവിധ സ്ഥലങ്ങളില്‍ പണം വെച്ചു ചീട്ടുകളി നടത്തിവന്ന സംഘത്തിലെ പത്ത് പേര്‍ പിടിയില്‍. ഇവരില്‍നിന്ന് 2.51 ലക്ഷം രൂപയും പിടിച്ചെടുത്തു. കുമളി, കട്ടപ്പന, കൊച്ചുതോവാള, നെടുങ്കണ്ടം എന്നീ സ്ഥലങ്ങളില്‍ നിന്നെത്തിയ രഘുനാരായണന്‍, സാജന്‍, ചന്ദ്രന്‍, െബെജു, ജിനേഷ്, സനു, ജോസഫ് തോമസ്, സാബു ജോസഫ്, ജോഷി വര്‍ക്കി, റോയി എന്നിവരാണ് പിടിയിലായത്.

കുമളി ഗവ. ഹൈസ്‌കൂളിനു സമീപം തമിഴ്‌നാട് വനാതിര്‍ത്തിയില്‍ റിട്ട. പോലീസ് ഉദ്യോഗസ്ഥന്റെ കെട്ടിടത്തിലായിരുന്നു ചീട്ടുകളി നടന്നിരുന്നത്. ചീട്ടുകളി സംബന്ധിച്ച വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലിസ് നിരന്തരം നിരീക്ഷണം നടത്തി വരികയായിരുന്നു.

പോലീസ് പിടിക്കപ്പെടാതിരിക്കാന്‍ ദിവസവും സ്ഥലങ്ങള്‍ മാറിമാറിയാണ് വന്‍തോതില്‍ പണം വച്ചു ചീട്ടുകളി നടത്തിവന്നിരുന്നത്. ജില്ലാ പോലീസ് മേധാവി വി.യു. കുര്യാക്കോസിന്റെ നിര്‍ദ്ദേശാനുസരണം കട്ടപ്പന ഡിെവെ.എസ്.പി വി.എ. നിഷാദ് മോന്റ നേതൃത്വത്തില്‍ കുമളി സി.ഐ. ജോബിന്‍ ആന്റണി, കട്ടപ്പന എസ്.ഐ. ദിലീപ് കുമാര്‍, പ്രത്യേക അന്വേഷണ സംഘത്തില്‍പ്പെട്ട എസ്.ഐ. സജിമോന്‍, സി.പി.ഒമാരായ ജോസഫ്, വി.കെ. അനീഷ്, കുമളി പോലീസ് സ്‌റ്റേഷനിലെ പ്രൊബേഷന്‍ എസ്.ഐ. നിഖില്‍, സി.പിഒമാരായ അഭിലാഷ്, അരുണ്‍, അനീഷ് വിശ്വംഭരന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

പിടിക്കപെടാതിരിക്കാന്‍ ഓരോ ദിവസവും രഹസ്യ സങ്കേതങ്ങള്‍ കണ്ടെത്തുകയായിരുന്നു ഇവരുടെ രീതി. മിക്കേപ്പാഴും പോലീസിന്റെ വരവ് അറിഞ്ഞ് സംഘം മുങ്ങുകയാണ് പതിവ്. രഹസ്യ സങ്കേതത്തിനു പരിസരങ്ങളില്‍ പോലീസിനെ നിരീക്ഷിക്കാന്‍ വേണ്ടി സംഘം ആളുകളെ നിയോഗിച്ചിരുന്നതിനാല്‍ വേഷപ്രച്ഛന്നരായി എത്തിയാണ് പോലീസ് ചീട്ടുകളി സംഘത്തെ കുടുക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here