എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ ആർജിച്ച സാങ്കേതിക പരിജ്ഞാനം വ്യക്തികൾക്കും അതിലൂടെ സമൂഹത്തിനും ഉപകാരപ്പെടണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്; മം​ഗളം എഞ്ചിനീയറിം​ഗ് കോളജിന്റെ ആനുവൽ ഇൻഡക്ഷൻ പ്രോഗ്രാം ഉദ്ഘാടനം ചെയ്ത് പെതുമരാമത്ത് വകുപ്പ് മന്ത്രി

0

കോട്ടയം: സമഗ്രമായ മാറ്റങ്ങൾ ഉന്നത വിദ്യാഭ്യാസ മേഖലയിൽ വരുത്താനാണ് സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. മംഗളം കോളേജ് ഓഫ് എഞ്ചിനീറിംഗിന്റെ ആനുവൽ ഇൻഡക്ഷൻ പ്രോഗ്രാമായ ‘സയന്റിയ 2k22’ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെ പ്രവേശന നിരക്കിൽ ഇപ്പോഴുള്ള 38.8 ശതമാനം എന്നത് 75 ശതമാനമായി വർധിപ്പിക്കുന്നതിനുള്ള കർമ്മപരിപാടി സാധ്യമാക്കി കഴിഞ്ഞിരിക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി. നാല് വർഷ ബിരുദ കോഴ്സുകളും കോൺസ്റിറ്റുവന്റ് കോളേജുകളും തുടങ്ങാനായി തീരുമാനമായതായും അദ്ദേഹം പറഞ്ഞു. എഞ്ചിനീയറിംഗ് പഠനം എന്നത് വെറും പുസ്തകത്തിൽ ഒതുക്കാതെ വിദ്യാർത്ഥികൾ ആർജിച്ച സാങ്കേതിക പരിജ്ഞാനം വ്യക്തികൾക്കും അതിലൂടെ സമൂഹത്തിനും ഉപകാരപ്പെടുന്ന എന്നതിലാണ് പ്രാധാന്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ച അദ്ദേഹം പുരസ്ക്കാരം വിതരണം ചെയ്യുകയും ചെയ്തു.

കുറഞ്ഞ കാലം കൊണ്ടു തന്നെ കേരളത്തിന്റെ ടൂറിസം രംഗത്ത് സക്രിയമായ ഇടപെടലുകളിലൂടെ തന്റെ നേതൃത്വപാടവം മാത്രമല്ല, വികസനത്തെപ്പറ്റിയടക്കമുള്ള വേറിട്ട ലോകവീക്ഷണവും നമുക്കു ബോധ്യപ്പെടുത്തിത്തരാൻ സാധിച്ച നേതാവാണ് മുഹമ്മദ് റിയാസെന്ന് അധ്യക്ഷ പ്രസം​ഗം നടത്തിയ മം​ഗളം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയർമാൻ ബിജു വര്ഗീസ് പറഞ്ഞു. സാംസ്‌കാരികചരിത്രത്തിൽ നിർണായകമായ ഇടപെടലുകൾ നടത്തുകയും വിപ്‌ളവകരമായ പല മുന്നേറ്റങ്ങൾക്കും ചുക്കാൻ പിടിക്കുകയും ചെയ്ത സമാനതകളില്ലാത്ത ഒരു പ്രസ്ഥാനമാണ് മംഗളം എന്നതിൽ തനിക് അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയം മാമൻ മാപ്പിള ഹാളിൽ നടന്ന ചടങ്ങിൽ മംഗളം എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. വിനോദ് വിജയൻ സ്വാഗതം പറഞ്ഞു. കേണൽ ദാമോദരൻ പി, ലീഗൽ അഡ്വൈസർ എബ്രഹാം ചെട്ടിശ്ശേരി, മംഗളം പോളിടെക്‌നിക് കോളേജ് പ്രിൻസിപ്പൽ ഡോ. പ്രകാശൻ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾ അവതരിപ്പിച്ച നിരവധി കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here