ഡൽഹിയിലും പരിസര പ്രദേശങ്ങളിലും നേരിയ ഭൂചലനം

0

ന്യൂഡൽഹി: ഡൽഹിയിലും പരിസര പ്രദേശങ്ങളിലും നേരിയ ഭൂചലനം. ബുധനാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് ഡൽഹിയിൽ ഭൂചലനം അനുഭവപ്പെട്ടത്. നോയിഡയിലും ഗസ്സിയാബാദിലും ഭൂചലനം അനുഭവപ്പെട്ടു.

ബുധനാഴ്ച പുലർച്ചെ രണ്ടുമണിയോടെ നേപ്പാളിൽ 6.3 തീവ്രതയിൽ ഭൂചലനമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഡൽഹിയിലും പരിസരപ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി ട്വിറ്ററിലൂടെ അറിയിച്ചു.

അഞ്ചുമണിക്കൂറിനിടെ നേപ്പാളിലുണ്ടാകുന്ന രണ്ടാമത്തെ ഭൂചലനമാണിത്. ചൊവ്വാഴ്ച രാത്രി 8.52 ഓടെ 4.9 തീവ്രതയുള്ള ഭൂചലനമാണ് ഇവിടെ അനുഭവപ്പെട്ടത്

LEAVE A REPLY

Please enter your comment!
Please enter your name here