അടൂരിൽ സ്വകാര്യ ബസിൽനിന്നു പുറത്തേക്കു തെറിച്ചു വീണ കണ്ടക്ടർക്ക് പരുക്കേറ്റു

0

പത്തനംതിട്ട: അടൂരിൽ സ്വകാര്യ ബസിൽനിന്നു പുറത്തേക്കു തെറിച്ചു വീണ കണ്ടക്ടർക്ക് പരുക്കേറ്റു. കരുനാഗപ്പള്ളി – പത്തനംതിട്ട റൂട്ടിലോടുന്ന സംസം ബസിലെ കണ്ടക്ടർ തഴവ സ്വദേശി അൻസിലിനാണ് പരുക്കേറ്റത്. ബസ് കുഴിയിൽ വീഴാതിരിക്കാൻ വെട്ടിച്ചപ്പോൾ അൻസിൽ തെറിച്ച് പുറത്തേക്ക് വീഴുകയായിപുന്നു. ചിറ്റാണി മുക്കിൽ വച്ചാണ് ബസിന്റെ മുൻവശത്തെ വാതിൽ തുറന്ന് അൻസിൽ പുറത്തേക്കു വീണത്. അൻസലിന് തലയ്ക്കു പരുക്കുണ്ട്.

റോഡിലെ കുഴിയാണ് അപകട കാരണം. അടൂർ ചിറ്റാണിമുക്ക് റോഡ് കുഴികൾ നിറഞ്ഞു കിടക്കാൻ തുടങ്ങിയിട്ടു കാലങ്ങൾ ഏറെയായി. ഇതേ റോഡിൽ സ്ഥിരമായി ഓടുന്ന ബസ്സിലെ കണ്ടക്ടർക്കാണ് പരുക്കേറ്റിരിക്കുന്നു. ചിറ്റാണി മുക്ക് ജംഗ്ഷനിൽ ബസ് നിർത്തി ആളിനെ കയറ്റിയശേഷം കുഴിയിൽ പെടാതെ ബസ് മുന്നോട്ട് എടുത്തപ്പോൾ യാത്രക്കാർ കണ്ടക്ടറുടെ ദേഹത്തേക്ക് മറിഞ്ഞതോടെയാണ് ഡോർ തുറന്ന് കണ്ടക്ടർ പുറത്തേക്കു വീണത്. കണ്ടക്ടറെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബസ്സിന് വേഗത കുറവായിരുന്നതിനാൽ വലിയ അപകടം ഒഴിവായി

LEAVE A REPLY

Please enter your comment!
Please enter your name here