അലങ്കാരം അൽപ്പം കൂടിപ്പോയോ ? ‘താമരാക്ഷൻ പിള്ള’യായി കെഎസ്ആർടിസി ബസ് പോയത് കല്യാണ ഓട്ടത്തിന്; നടപടിയ്ക്ക് സാധ്യത ?

0

കൊച്ചി: അലങ്കരിച്ച് വണ്ടികൾ കല്യാണത്തിന് ഓട്ടം പോകുന്നത് എല്ലാവരും അകണ്ടിട്ടുണ്ട്. എന്നാൽ ഇവിടെ പറക്കും തളിക സിനിമ മോഡലിൽ ആലങ്ങാതിരിച്ച് ഓട്ടം പോയത് ഒരു കെഎസ്ആർടിസി ബസാണ്. കോതമംഗലത്ത് ആണ് സംഭവം. ദിലീപ് ഹിറ്റ് ചിത്രമായ ‘പറക്കും തളിക’യിലെ ‘താമരാക്ഷൻ പിള്ള’ ബസിനെ അനുസ്മരിപ്പിക്കും വിധം അലങ്കരിച്ചായിരുന്നു കെഎസ്ആർടിസിയുടെ കല്യാണ ഓട്ടം. സിനിമയിലെത്തി പോലെ ബേസിൽ മരച്ചില്ലകളൊക്കെ കെട്ടിവെച്ചായിരുന്നു അലങ്കരിച്ചത്. ബസിന് മുന്നിൽ ‘താമരാക്ഷൻ പിളള’ എന്ന് എഴുതിയിട്ടുമുണ്ടായിരുന്നു. കെഎസ്ആർടിസി എന്ന് എഴുതിയിരുന്ന ഇടത്താണ് ‘താമരാക്ഷൻ പിളള’ എന്ന് എഴുതിയത്.

കോതമംഗലം നെല്ലിക്കുഴിയിൽ നിന്ന് അടിമാലി ഇരുമ്പുപാലത്തേക്കാണ് ബസ് സർവീസ് നടത്തിയത്. കോതമംഗലം ഡിപ്പോയിലേതായിരുന്നു ബസ്. രണ്ട് ദിവസം മുമ്പാണ് രമേശ് എന്നയാളെത്തി കല്യാണ ഓട്ടം ബുക്ക് ചെയ്തതെന്ന് കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കി. സിനിമയിലേതിന് സമാനമായി ബസിന് ചുറ്റും മരച്ചില്ലകൾ വച്ചുകെട്ടുകയായിരുന്നു. ബ്രസീൽ, അർജന്‍റീന പതാകകളും ബസിന് മുന്നിൽ കെട്ടി.

ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട ചില പൊതുപ്രവർത്തകരാണ് കോതമംഗലം പൊലീസിനെ വിവരം അറിയിച്ചത്. മോട്ടോർ വാഹന വകുപ്പിനും ദൃശ്യങ്ങൾ കൈമാറി. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് അന്വേഷണം തുടങ്ങി. കെഎസ്ആർടിസി ബസിനെതിരെ നടപടിയെടുക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here