പെൺമക്കളെ കൊന്ന് യുവതി ജീവനൊടുക്കിയ സംഭവം; ഭർത്താവ് അറസ്റ്റിൽ

0

മലപ്പുറം: മക്കളെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കുറ്റിപ്പാല ചെട്ടിയാംകിണർ സ്വദേശി റാഷിദ് അലിയാണ് പിടിയിലായത്. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് റാഷിദ് അലിയുടെ ഭാര്യ സഫ്‌വ(26), മക്കളായ നര്‍ഷീഹ (4), മറിയം (1) എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സഫ്‌വയെ തൂങ്ങി മരിച്ച നിലയിലും കുട്ടികളെ ഷാള്‍ ഉപയോഗിച്ച് കൊലപ്പെടുത്തിയ നിലയിലുമായിരുന്നു. പുലര്‍ച്ചെ 5.30ഓടെയായിരുന്നു സംഭവം.

ഇരുവർക്കുമിടയിൽ പ്രശ്‌നങ്ങളുണ്ടായിരുന്നതായും ഇതാണ് കുട്ടികളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാൻ സഫ്‌വയെ പ്രേരിപ്പിച്ചതെന്നുമാണ് പൊലീസ് കണ്ടെത്തൽ. മാനസിക പീഡനം താങ്ങാനാകുന്നില്ലെന്നും മരിക്കുകയാണെന്നും പറഞ്ഞ് വാട്സ്ആപ്പിൽ ശബ്ദ സന്ദേശം അയച്ചതിന് പിന്നാലെയാണ് സഫ്‌വ ആത്മഹത്യ ചെയ്തത്.

യുവതിയുടെ ഭര്‍ത്താവാണ് മൂന്നുപേരെയും മരിച്ച നിലയില്‍ ആദ്യം കണ്ടത്. തുടര്‍ന്ന് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. മക്കളെ ഷാള്‍ ഉപയോഗിച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം തൂങ്ങി മരിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. റാഷിദ് അലിക്കെതിരെ ​ഗാർഹിക പീഡന കുറ്റവും ചുമത്തും

LEAVE A REPLY

Please enter your comment!
Please enter your name here