ആവേശപ്പോരിനൊടുവിൽ സെമി ഉറപ്പിച്ച് ഇന്ത്യ; ബംഗ്ലാദേശിനെ വീഴ്ത്തിയത് അഞ്ച് റൺസിന്

0

അഡ്‌ലെയ്ഡ്: ട്വന്റി20 ലോകകപ്പിൽ അവസാന പന്ത് വരെ നീണ്ട ആവേശപ്പോരിൽ ബംഗ്ലാദേശിനെ വീഴ്ത്തി സെമി ഉറപ്പിച്ച് ഇന്ത്യ. മഴ രസംകൊല്ലിയായ മത്സരത്തിൽ ബംഗ്ലാദേശിന്റെ വിജയ ലക്ഷ്യം 151 ആയി പുനക്രമീകരിച്ചപ്പോൾ റൺസിലേക്ക് എത്താനാണ് ബംഗ്ലാദേശിനായത്.

അവസാന ഓവറിൽ 20 റൺസ് ആണ് ബംഗ്ലാദേശിന് ജയിക്കാൻ വേണ്ടിയിരുന്നത്. രോഹിത് ശർമ പന്ത് നൽകിയത് അർഷ്ദീപ് സിങ്ങിന്റെ കൈകളിലേക്കും. ആദ്യ പന്തിൽ സിംഗിളാണ് തസ്‌കിൻ അഹ്മദിന് എടുക്കാനായത്. എന്നാൽ ഓവറിലെ രണ്ടാമത്തെ ഡെലിവറിയിൽ സിക്‌സ് പറത്തി നൂറുൽ ബംഗ്ലാദേശ് ആരാധകർക്ക് പ്രതീക്ഷ നൽകി. എന്നാൽ 5 റൺസ് അകലെ ബംഗ്ലാദേശ് പ്രതീക്ഷകൾ നിലംപതിച്ചു.

ലിറ്റൻ ദാസിന്റെ വെടിക്കെട്ട് ബാറ്റങ് ആണ് ആദ്യം ഇന്ത്യയെ വിറപ്പിച്ചത്. 7 ഓവറിൽ മഴ കളി മുടമ്പോൾ 27 പന്തിൽ നിന്ന് 7 ഫോറും മൂന്ന് സിക്‌സും പറത്തി 60 റൺസോടെയാണ് ലിറ്റൻ ബാറ്റ് ചെയ്തിരുന്നത്. സ്‌ട്രൈക്ക്‌റേറ്റ് 222.

എന്നാൽ മഴയ്ക്ക് ശേഷം കളി തുടങ്ങിയപ്പോൾ ലിറ്റനെ റൺഔട്ടിലൂടെ രാഹുൽ മടക്കി. അശ്വിന്റെ ഡെലിവറിയിൽ ഡീപ് മിഡ് വിക്കറ്റിലേക്കാണ് ലിറ്റൻ കളിച്ചത്. സിംഗിളിനായി ഓടിയ ലിറ്റൻ ബൗളേഴ്‌സ് എൻഡിൽ ക്രീസ് ലൈൻ കടക്കുന്നതിന് മുൻപ് രാഹുലിന്റെ തകർപ്പൻ ത്രോ സ്റ്റംപ് ഇളക്കി.

ലിറ്റൻ മടങ്ങിയതിന് പിന്നാലെ മറ്റൊരു ഓപ്പണറായ നജ്മുളിനെ മുഹമ്മദ് ഷമി സൂര്യകുമാർ യാദവിന്റെ കൈകളിലേക്ക് എത്തിച്ചു. 25 പന്തിൽ നിന്ന് 21 റൺസ് എടുത്ത് നിൽക്കെ ലോങ് ഓണിൽ ക്യാച്ച് നൽകിയാണ് നജ്മുൾ മടങ്ങിയത്.

12ാം ഓവറിൽ ബംഗ്ലാദേശിനെ കൂടുതൽ സമ്മർദത്തിലേക്ക് തള്ളിവിട്ട് അർഷ്ദീപ് സിങ് എത്തി. ക്യാപ്റ്റൻ ഷക്കീബിനേയും അഫിഫിനേയും അർഷ്ദീപ് തുടരെ മടക്കി. 13 റൺസ് എടുത്താണ് ഷക്കീബ് കൂടാരം കയറിയത്. അഫിഫ് 3 റൺസ് എടുത്തും.

പിന്നാലെ യാസിർ അലിയേയും മുസാദെക്കിനേയും 13ാം ഓവറിൽ ഹർദിക് മടക്കി. എന്നാൽ 15ാം ഓവറിൽ ഹർദിക്കിന് എതിരെ തസ്‌കിൻ അഹ്മദ് ഒരു ഫോറും സിക്‌സും പറത്തിയത് ഇന്ത്യയെ സമ്മർദത്തിലാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here