വെള്ളം പോലും കുടിക്കാനാകാതെ ​ഗ്രീഷ്മ; കാമുകന് കഷായത്തിൽ വിഷംകലർത്തി നൽകി കൊന്ന യുവതിയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ..

0

തിരുവനന്തപുരം: കാമുകൻ ഷാരോൺ രാജിനെ വിഷം നൽകി കൊലപ്പെടുത്തിയ ​ഗ്രീഷ്മക്ക് ഇപ്പോൾ വെള്ളം പോലും ഇറക്കാൻ കഴിയാത്ത അവസ്ഥ. ടോയ്︋ലറ്റ് ക്ളീനറായ ലൈസോൾ ഉള്ളിൽ ചെന്നതിനെ തുടർന്ന് തൊണ്ടയിലും അന്നനാളത്തിലും യുവതിക്ക് ഗുരുതരമായ പൊള്ളലേൽക്കുകയായിരുന്നു. നിലവിൽ ആഹാരം കഴിക്കാനും വെള്ളം കുടിക്കാനും ഗ്രീഷ്മ ബുദ്ധിമുട്ടുന്നുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. അതുകൊണ്ടുതന്നെ ഗ്ളൂക്കോസും മരുന്നുകളും നൽകിക്കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ഗ്രീഷ്മയെ ഡിസ്ചാർജ് ചെയ്യുമെന്ന സൂചനകൾ ഉണ്ടായിരുന്നു. എന്നാൽ, പരിക്ക് ഗുരുതരമായതിനാൽ ഡോക്ടർമാർ അതിനു തയ്യാറായില്ല. നിലവിൽ ഐസിയുവിൽ വനിത പൊലീസുകാരുടെ കാവലിലാണ് ഗ്രീഷ്മയുള്ളത്. പ്രതിയുടെ ആരോഗ്യസ്ഥിതി മെഡിക്കൽ ബോർഡ് യോഗം ചേർന്ന് ബുധനാഴ്ച വിലയിരുത്തിയിരുന്നു. അതിൻ്റെ അടിസ്ഥാനത്തിൽ ഇന്ന് മെഡിക്കൽ കോളേജിലെ പോലീസ് സെല്ലിലേക്ക് മാറ്റിയേക്കുമെന്നാണ് സൂചനകൾ.

ഡിവൈഎസ്︋പി ഓഫീസിനു പുറത്തെ ശുചിമുറയിൽ വച്ച് ഗ്രീഷ്മ ആത്മഹത്യാശ്രമം നടത്തിയതോടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ഐസിയുവിൽ കണ്ണിമവെട്ടാത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്. ഗ്രീഷ്മയെ ഡിസ്ചാർജ് ചെയ്താൽ മാത്രമേ ജുഡിഷ്യൽ കസ്റ്റഡിയിൽ വാങ്ങാനും രാമവർമ്മൻ ചിറയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടപടികളും വിശദമായചോദ്യം ചെയ്യലും പൂർത്തിയാക്കാനും കഴിയൂ. അതിനുള്ള ശ്രമങ്ങളിലാണ് അന്വേഷണ സംഘം.

അതേസമയം തെളിവ് നശിപ്പിച്ച് കേസിൽ നിന്ന് തലയൂരാൻ ഗ്രീഷ്മയെ സഹായിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്ത അമ്മയെയും അമ്മാവനെയും കഴിഞ്ഞദിവസം റിമാൻഡ് ചെയ്തിരുന്നു. ഗ്രീഷ്മയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തശേഷം പുതിയ തെളിവുകൾ ലഭ്യമായാൽ അമ്മാവനെയും അമ്മയെയും വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് തീരുമാനം. അതിനുശേഷം കൂടുതൽ വകുപ്പുകൾ ഇരുവർക്കുമെതിരെ ചുമത്തുന്ന കാര്യത്തിൽ അന്വേഷണ സംഘം തീരുമാനമെടുക്കും.

ആശുപത്രിയിൽ ഡോക്ടർമാരുടെ സമ്മതത്തോടെ ഗ്രീഷ്മയെ കസ്റ്റഡിയിൽ വാങ്ങി വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് പോലീസ് ഉദ്ദേശിക്കുന്നത്. വീട് പോലീസ് സീൽ ചെയ്തിരിക്കുകയാണ്. ഗ്രീഷ്മയേയും അമ്മ സിന്ധുവിനേയും അമ്മാവൻ നിർമ്മലിനേയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യണമെന്നും അന്വേഷണ സംഘം പറയുന്നു. മൂന്ന് പേരേയും കസ്റ്റഡി ആവശ്യപ്പെട്ട് പോലീസ് കോടതിയിൽ അപേക്ഷ സമർപ്പിക്കുമെന്നാണ സൂചനകൾ

LEAVE A REPLY

Please enter your comment!
Please enter your name here