നാഷണൽ കോൺഫറന്‍സ് അധ്യക്ഷ സ്ഥാനം രാജിവച്ച് ജമ്മു കാഷ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള

0

ശ്രീനഗർ: നാഷണൽ കോൺഫറന്‍സ് അധ്യക്ഷ സ്ഥാനം രാജിവച്ച് ജമ്മു കാഷ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള. പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് ഡിസംബർ അഞ്ചിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് അബ്ദുള്ള വ്യക്തമാക്കി.

അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് ഇ​നി​യി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ അ​ബ്ദു​ള്ള, പു​തു​ത​ല​മു​റ മു​ന്നോ​ട്ട് വ​രേ​ണ്ട സ​മ​യ​മാ​യെ​ന്നും പാ​ർ​ട്ടി അം​ഗ​മാ​യ ഏ​തൊ​രാ​ൾ​ക്കും ജ​നാ​ധി​പ​ത്യ​പ​ര​മാ​യ ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ങ്കെ​ടു​ക്കാ​മെ​ന്നും പ്ര​സ്താ​വി​ച്ചു.

അ​ബ്ദു​ള്ള​യു​ടെ മ​ക​നും കാ​ഷ്മീ​ർ മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ഒ​മ​ർ അ​ബ്ദു​ള്ള​യെ താ​ക്കോ​ൽ സ്ഥാ​ന​ത്ത് പ്ര​തി​ഷ്ഠി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് പു​തി​യ തീ​രു​മാ​ന​മെ​ന്ന് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here