വിമാനത്തിൽ മാസ്‌ക് ഉപയോഗം നിർബന്ധമാക്കിയുള്ള ഉത്തരവ് കേന്ദ്ര സർക്കാർ പിൻവലിച്ചു

0

ന്യൂഡൽഹി: കോവിഡ് വ്യാപന സമയത്ത് ആഭ്യന്തര- അന്താരാഷ്ട്ര യാത്രക്കാർക്ക് വിമാനത്തിൽ മാസ്‌ക് ഉപയോഗം നിർബന്ധമാക്കിയുള്ള ഉത്തരവ് കേന്ദ്ര സർക്കാർ പിൻവലിച്ചു. കോവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞ പശ്ചാത്തലത്തിലാണ് നിയന്ത്രണം ഒഴിവാക്കിയതെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു.

വിമാനയാത്രയിൽ മാസ്‌കോ ഫെയ്സ്‌കവറോ ധരിക്കൽ നിർബന്ധമില്ല. യാത്രക്കാർക്ക് വേണമെങ്കിൽ അവരുടെ ഇഷ്ടാനുസരണം ധരിക്കാമെന്ന് മന്ത്രാലയം വ്യക്തമാക്കി.

കോവിഡ് ഭീഷണി മുൻനിർത്തി വിമാനത്തിൽ അറിയിപ്പുകൾ നൽകുന്നത് തുടരാമെങ്കിലും അതിന് പിഴയോ മറ്റു ശിക്ഷകളോ ഉള്ളതായി അറിയിക്കേണ്ടതില്ലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു

LEAVE A REPLY

Please enter your comment!
Please enter your name here