ലഹരി ക്വട്ടേഷൻ സംഘങ്ങൾക്ക് രാഷ്ട്രീയമില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പറഞ്ഞു

0

കണ്ണൂർ: ലഹരി ക്വട്ടേഷൻ സംഘങ്ങൾക്ക് രാഷ്ട്രീയമില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പറഞ്ഞു. കണ്ണൂർ അഴീക്കോടൻ മന്ദിരത്തിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിലരുടെ രാഷ്ട്രീയ ബന്ധങ്ങൾ ചൂണ്ടികാട്ടിയിട്ട് കാര്യമില്ല. കേസിലെ മുഖ്യപ്രതി പാറായി ബാബുവിന് ക്വട്ടേഷൻ ലഹരിമാഫിയയുമായി ബന്ധമുണ്ടെന്ന് പാർട്ടി ക്കറിയില്ലായിരുന്നു കണ്ണൂരിൽ പിടിമുറുക്കിയ ലഹരിമാഫിയക്കെതിരെ സി.പി. എം 4000 കേന്ദ്രങ്ങളിൽ ലഹരി വിരുദ്ധ സദസുകൾ നടത്തും.

തലശേരി ഇരട്ട കൊലപാതക കേസിൽ പാർട്ടിക്ക് വീഴ്‌ച്ച പറ്റിയിട്ടില്ലെന്നും എം.വി ജയരാജൻ വ്യക്തമാക്കി. ഡിസംബർ . 3, 4 തീയ്യതികളിലാണ് ലഹരി വിരുദ്ധ സദസ് നടത്തുക. നവോത്ഥാന മൂല്യങ്ങൾ ഉയർത്തി പിടിക്കാൻ ആയിരം കേന്ദ്രങ്ങളിൽ നവംബർ 30 ന് സാംസ്‌കാരിക സദസ് നടത്തും തലശേരി ഇരട്ട കൊലപാതക കേസിലെ പ്രതി പാറായി ബാബു ബിജെപിയിൽ നിന്നും സിപിഎമ്മിലേക്ക് വന്നയാളാണ് മറ്റു പ്രതികൾ സിപിഎം പ്രവർത്തകരല്ല.

തലശേരി കൊടുവള്ളിയിലെ മാഫിയ സംഘത്തിന്റെ തലവൻ ജാക്‌സണനാണ്. ജാക്‌സൺ ലഹരിവിൽപന നടത്തുന്നതാണ് ഇരട്ട കൊലയ്ക്കു കാരണമായതെന്നും ജയരാജൻ പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here