കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരി മത്സ്യം മാർക്കറ്റിന് 75 ലക്ഷം രൂപ ഹഡ്‌കോ അനുവദിച്ചിരുന്നു

0

കണ്ണൂർ: കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരി മത്സ്യം മാർക്കറ്റിന് 75 ലക്ഷം രൂപ ഹഡ്‌കോ അനുവദിച്ചിരുന്നു. ഈ അനുവദിച്ച തുക ഉദ്യോഗപ്പെടുത്താത്തതിനാൽ നഷ്ടമാകാൻ സാധ്യത ഏറുന്നു. അഞ്ചുവർഷംമുമ്പ് മുൻ എംഎൽഎ ആയിരുന്ന കെ എം ഷാജിയുടെ ഇടപെടൽ കൊണ്ട് ആ സമയത്ത് പാസായതായിരുന്നു 75 ലക്ഷം രൂപ. മുൻ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന കെ നാരായണന്റെ നേതൃത്വത്തിൽ ഈ തുക ഉപയോഗപ്പെടുത്താനാണ് നടപടികൾ തുടങ്ങിയിരുന്നു. എന്നാൽ ഇന്ന് ഇത് എവിടെയും എത്താത്ത നിലയിലാണ്.

ഇതുമായി ബന്ധപ്പെട്ട് ഹഡ്‌കോ മേധാവികൾ സ്ഥലത്തെത്തി എസ്റ്റിമേറ്റ് തയ്യാറാക്കുകയും പ്രാരംഭഘട്ട നടപടികൾ ആരംഭിക്കുകയും ചെയ്തിരുന്നു. തുടർനടപടികൾക്കായി ഇപ്പോഴുള്ള മത്സ്യ മാർക്കറ്റിന്റെ ഒരു ഭാഗം പൊളിച്ചു നീക്കുകയും ചെയ്തു. എന്നാൽ ഇതുമായി ബന്ധപ്പെട്ട ഒരു ഭാഗം റെയിൽവേയുടെ അതീനതയിലായിരുന്നു. ഈ സ്ഥലം നിർമ്മാണത്തിനായി വിട്ടു കിട്ടാനായി പാലക്കാട് റെയിൽവേ അധികൃതരെ ബന്ധപ്പെട്ട് സ്ഥലം വിട്ടു നൽകാനുള്ള നടപടികൾക്കായി മുന്നോട്ടേക്ക് നീങ്ങാം എന്നുള്ള ഉറപ്പ് ലഭിക്കുകയും ചെയ്തു.

പക്ഷേ റെയിൽവേയുടെ ഭാഗത്തുനിന്നും പിന്നീട് ഒരു നീക്കവും ഉണ്ടായിരുന്നില്ല. പലതവണ ഇവരെ ബന്ധപ്പെടാൻ ശ്രമിച്ചു എങ്കിലും ഒരു മറുപടിയും ഉണ്ടായില്ല. ഇതുകൊണ്ട് തന്നെ മത്സ്യ മാർക്കറ്റ് നിർമ്മാണം എന്നുള്ള പാപ്പിനിശ്ശേരിയിലെ മത്സ്യത്തൊഴിലാളികളുടെ ആവശ്യം തുലാസിൽ ആയി. മാത്രമല്ല മത്സ്യ മാർക്കറ്റിന്റെ ഒരു ഭാഗത്ത് കെ റെയിലിന്റെ തുടർനടപടികൾക്കായുള്ള കുറ്റിയും ഇട്ടു. 75 ലക്ഷം രൂപ പാസായി എങ്കിലും തുടർനടപടികൾ ഒന്നും നടക്കാതെ ഇപ്പോഴും ആ തുക കെട്ടിക്കിടക്കുകയാണ്. ഇപ്പോഴുള്ള എംഎൽഎ കെ വി സുമേഷിനെ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ആളുകൾ സമീപിച്ചു എങ്കിലും അനുകൂല നടപടി ഉണ്ടായില്ല.

ഇപ്പോഴുള്ള മാർക്കറ്റിന്റെ പകുതിഭാഗം പൊളിച്ചുമാറ്റിയതിനാൽ അവിടെ കച്ചവടം ചെയ്യുക എന്നത് മത്സ്യത്തൊഴിലാളികൾക്ക് ബുദ്ധിമുട്ടുള്ള കാര്യമാണ്. ആയതിനാൽ തന്നെ മത്സ്യ കച്ചവടം റെയിൽവേഗസമയം മാറ്റിയെങ്കിലും നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ഇതും നടക്കാതെയായി. 75 ലക്ഷം രൂപയോളം പാസായിയെങ്കിലും ചുവപ്പുനാടയും കൃത്യമായ ഇടപെടൽ ഇല്ലാത്തതിനാലും ഈ തുക വെറുതെ കെട്ടിക്കിടക്കുകയാണ് ഇപ്പോൾ.

പുതിയ സ്ഥലം കണ്ടുപിടിച്ച മത്സ്യമാർക്കറ്റിന്റെ പ്രവർത്തനം ദുരിതഗതിയിൽ നടത്തണമെന്ന് ആവശ്യമുയർന്നുണ്ട് എങ്കിലും ഇതുവരെ ഇതിനൊരു തീരുമാനം ആവാത്ത അവസ്ഥയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here